CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 10 Seconds Ago
Breaking Now

കളി മതിയാക്കാം, പുറത്തുപോകാം, അല്ലെങ്കില്‍ ആ തീയതി ഞങ്ങള്‍ കുറിയ്ക്കും; തെരേസ മേയ്ക്ക് അന്ത്യശാസനം; പ്രധാനമന്ത്രി പദം ഒഴിഞ്ഞില്ലെങ്കില്‍ അവിശ്വാസം; വിമതരെ നയിക്കാന്‍ മുന്‍ പാര്‍ട്ടി ചെയര്‍മാന്‍; 48 കത്തുകള്‍ കിട്ടിയാല്‍ കുത്തും!

പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് കോര്‍ബിന് അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശക്തി നല്‍കും

പ്രധാനമന്ത്രി പദത്തിലിരിക്കുന്ന തെരേസ മേയെ ഇനി വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തരം 48 കത്തുകള്‍ ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റിയെ തേടിയെത്തുന്നത് കാത്തിരിക്കുകയാണ് വിമതര്‍. 48 കത്തുകള്‍ തെരേസ മേയ്ക്ക് എതിരെ ലഭിച്ചാല്‍ പുതിയ നേതാവിനെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കും. തെരേസ മേയ്ക്ക് സ്വയം ഒഴിഞ്ഞ് പോകാനുള്ള അവസരം നല്‍കുമെങ്കിലും അവര്‍ ആ അവസരം ഉപയോഗിക്കാന്‍ വഴിയില്ല. ഇങ്ങനെ സംഭവിച്ചാല്‍ അവിശ്വാസ പ്രമേയം പാസാക്കാനാണ് പുതിയ നീക്കങ്ങള്‍. മുന്‍ ടോറി പാര്‍ട്ടി ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സാണ് ഈ അതിശയിപ്പിക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍. 

പ്രധാനമന്ത്രി പദം എന്ന് ഒഴിയുമെന്ന് തെരേസ മേയ് തീയതി പ്രഖ്യാപിക്കണമെന്നാണ് പാര്‍ട്ടിയില്‍ സ്വാധീനമുള്ള എംപി കൂടിയായ ഷാപ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുണ്ടായില്ലെങ്കില്‍ ബാക്ക്‌ബെഞ്ചേഴ്‌സ് വെറുതെ ഇരിക്കില്ല. ഒരു അവിശ്വാസം പിന്നണിയിലൂടെ പാസാക്കും. മന്ത്രിസഭ പുനഃസംഘടിപ്പിച്ചത് മുതല്‍ ടോറി പാര്‍ട്ടിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഭിന്നാഭിപ്രായങ്ങള്‍ പലകുറി മറനീക്കി പുറത്തുവന്നു.

അടുത്ത മാസത്തിനുള്ളില്‍ ബ്രക്‌സിറ്റ് വിഷയം ഇയു ഇടനിലക്കാരുമായി ചര്‍ച്ച ചെയ്ത് പൂര്‍ത്തിയാക്കണം. ഈ സമയത്ത് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനെ പോലുള്ള നേതാക്കള്‍ ഉള്‍പ്പെട്ട സോഫ്റ്റ് ബ്രക്‌സിറ്റ് സംഘവും, ബോറിസ് ജോണ്‍സണ്‍ നയിക്കുന്ന ബ്രക്‌സിറ്റ് ക്യാംപും തമ്മില്‍ വാക്‌പോര് രൂക്ഷമാണ്. 

പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് കോര്‍ബിന് അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശക്തി നല്‍കലാകുമെന്ന് പ്ലൈമൗത്ത് എംപി ജോണി മെര്‍സര്‍ ഓര്‍മ്മിപ്പിച്ചു. നന്നായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും, അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ടോറി എപിമാര്‍ പാര്‍ട്ടി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് കത്തയ്ക്കുന്നുണ്ടെന്ന് ഷാപ്‌സ് വെളിപ്പെടുത്തി. ഇതിന്റെ എണ്ണം 48 ആയാല്‍ പാര്‍ട്ടി നിയമപ്രകാരം വിശ്വാസവോട്ട് തേടണം. ഏകദേശം 40 കത്തുകള്‍ ഇതിനകം ലഭിച്ചെന്നാണ് വിവരം. 

ബ്രക്‌സിറ്റില്‍ നിന്നും ലഭിക്കുന്ന ലാഭത്തില്‍ നിന്നും എന്‍എച്ച്എസില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട ബോറിസ് ജോണ്‍സണെ തെരേസ പക്ഷം അടിച്ചൊതുക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.