CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 29 Seconds Ago
Breaking Now

അധ്യാപിക പറഞ്ഞു ; സഹപാഠിയെ തല്ലിയത് 168 തവണ ; കുട്ടികള്‍ കളിച്ചതാകാമെന്ന് പ്രിന്‍സിപ്പലിന്റെ ന്യായീകരണം

സ്‌കൂളിലെ സയന്‍സ് അധ്യാപികയായ മനോജ് കുമാര്‍ വെര്‍മയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നു പെണ്‍കുട്ടി പറയുന്നു

അധ്യാപികയുടെ നിര്‍ദ്ദേശം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ 12 കാരിയെ തല്ലിയത് 168 തവണ. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ച്ചയായ ആറു ദിവസമാണ് പെണ്‍കുട്ടി മര്‍ദ്ദനത്തിന് ഇരയായത്. കുട്ടിയുടെ പിതാവ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും അധ്യാപികയ്‌ക്കെതിരേയും കേസ് നല്‍കിനാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് തല്ലുകൊണ്ടത്.  സ്‌കൂളിലെ സയന്‍സ് അധ്യാപികയായ മനോജ് കുമാര്‍ വെര്‍മയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നും, 14 ലധികം പെണ്‍കുട്ടികളാണ് തല്ലിയതെന്നും പരിക്കേറ്റ പെണ്‍കുട്ടി പറയുന്നു. തുടര്‍ച്ചയായി അടിയേറ്റത് മൂലം കുട്ടി സ്‌കൂളില്‍ പോകാന്‍ മടിക്കുകയാണ്. കടുത്ത സമ്മര്‍ദ്ദത്തിലുമാണെന്നും പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു

മധ്യപ്രദേശിലെ താന്‍ഡലയിലെ നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. ജനുവരി 11 നും 16 നും ഇടയിലുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ 168 തവണ തല്ലിയതായി പെണ്‍കുട്ടിയുടെ അച്ഛന്‍ ശിവപ്രതാപ് സിംഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൂട്ടുകാര്‍ തമ്മില്‍ കളിച്ചതാണെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ന്യായീകരണം. പെണ്‍കുട്ടിയെ ഉപദ്രവിക്കാനായി തല്ലിയതല്ലെന്നും സൗഹൃദത്തിന്റെ പുറത്ത് ചെയ്തതാണെന്നും, കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പള്‍ പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.