CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 43 Seconds Ago
Breaking Now

പോലീസുകാരന്റെ സഹായം ഓവറായി, ജോലിയില്‍ നിന്നും പുറത്താക്കി; ചപലയായ സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തത് പാരയായി; യാത്രക്കിടെ നമ്പര്‍ കൈമാറി ഒടുവില്‍ ലൈംഗികബന്ധവും; പെരുമാറ്റം മോശമെന്ന് വിലയിരുത്തി ഡിസ്മിസല്‍

2016 സെപ്റ്റംബറില്‍ ഡ്യൂട്ടിയില്‍ ഇരിക്കവെ പോലീസ് വാഹനത്തില്‍ വീട്ടിലേക്ക് എത്തിച്ച സ്ത്രീയുമായി ബന്ധം പുലര്‍ത്തിയെന്നാണ് കേസ്

പോലീസുകാര്‍ ജനങ്ങളുടെ ജീവനും സമ്പത്തും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കേണ്ട സേനാ വിഭാഗമാണ്. ഇതിന് വിരുദ്ധമായി സഹായം ആവശ്യമുള്ളവരെ തങ്ങളുടെ ഇഷ്ടത്തിന് വിധേയമാക്കാന്‍ തുടങ്ങിയാല്‍ അരാജകത്വം പടര്‍ന്നുപിടിക്കാന്‍ കാലതാമസം നേരിടില്ല. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കോണ്‍സ്റ്റാബുലറിയിലെ പിസി ആന്‍ഡ്രൂ സ്വീനിയ്ക്ക് ഇത്തരം നിലവിട്ട പെരുമാറ്റമാണ് പാരയായത്. സഹായം നല്‍കിയ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണെന്ന് കണ്ടെത്തിയതോടെ 35-കാരനെ സേനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. 

2016 സെപ്റ്റംബറില്‍ ഡ്യൂട്ടിയില്‍ ഇരിക്കവെ പോലീസ് വാഹനത്തില്‍ വീട്ടിലേക്ക് എത്തിച്ച സ്ത്രീയുമായി ബന്ധം പുലര്‍ത്തിയെന്നാണ് കേസ്. യാത്രക്കിടെ ഇരുവകരും ടെലിഫോണ്‍ നമ്പറുകള്‍ കൈമാറി. തൊട്ടുപിന്നാലെ സന്ദേശങ്ങളും അയച്ച് തുടങ്ങിയെന്ന് അച്ചടക്ക സമിതിയില്‍ വ്യക്തമായി. ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ പിസി ആന്‍ഡ്രൂ സ്ത്രീയുടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇവിടെ വെച്ച് ലൈംഗികബന്ധം അരങ്ങേറിയത്. പക്ഷെ സേനയ്ക്ക് ചേരാത്ത തരത്തിലുള്ളതാണ് ആന്‍ഡ്രൂവിന്റെ പെരുമാറ്റം എന്നായിരുന്നു ആരോപണം. 

അച്ചടക്ക സമിതിയുടെ ഹിയറിംഗിന് ശേഷം ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ആന്‍ഡ്രുവിന്റെ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ ഡിസ്മിസ് ചെയ്യുകയാണെന്ന് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ മിഷേല്‍ ഡണ്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ രീതികള്‍ മറികടന്ന് പൊതുജനം പോലീസ് സേവനത്തില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് പിസി നടത്തിയത്. ആവശ്യക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന രീതി ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ കോണ്‍സ്റ്റാബുലറി അംഗീകരിക്കുന്നില്ല, അത്തരക്കാര്‍ക്ക് ഇവിടെ സ്ഥാനവുമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിസി ആന്‍ഡ്രൂ സ്വീസിക്ക് എതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതോടെ കടുത്ത അച്ചടക്കരാഹിത്യം ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്. പോലീസിനെതിരെ പരാതി ലഭിച്ചാല്‍ തക്കതായ നടപടി സ്വീകരിക്കുന്നതിന് തെളിവാണ് ഈ നടപടിയെന്ന് പോലീസ് സേന പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.