CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes 37 Seconds Ago
Breaking Now

സ്വന്തം ടിഷര്‍ട്ടില്‍ കുരുങ്ങി 3 വയസ്സുകാരന് ദാരുണാന്ത്യം; വീടിന് പിന്നിലെ പൂന്തോട്ടത്തിലുള്ള സ്ലൈഡില്‍ കളിക്കവെ വസ്ത്രം സ്‌ക്രൂവില്‍ കുരുങ്ങി; കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു; ഇത് മാതാപിതാക്കള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍

സ്ലൈഡിന്റെ മുകള്‍ ഭാഗത്തുള്ള ഹാന്‍ഡില്‍ ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്‌ക്രൂവാണ് കുഞ്ഞിന് ശ്വാസം മുട്ടി മരിക്കാനുള്ള വഴിയൊരുക്കിയത്.

വീടിന് പിന്നിലെ പൂന്തോട്ടത്തിലെ കളി സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കുമെന്ന് ആരെങ്കിലും സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കലും കാണില്ല അല്ലേ! പക്ഷെ കൗണ്ടി ഡുര്‍ഹാമിലെ ക്രൂക്കിലുള്ള കുടുംബവീട്ടില്‍ കളിക്കവെ സ്ലൈഡില്‍ കുരുങ്ങിയാണ് മൂന്ന് വയസ്സുകാരനായ ബ്ലെയിക് വില്ല്യം ഗ്രേവ്‌സ് മരണത്തിലേക്ക് പോയത്. കുട്ടിയുടെ ടിഷര്‍ട്ട് സ്ലൈഡിന്റെ മുകളിലുള്ള സ്‌ക്രൂവില്‍ കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. 

സ്ലൈഡിന്റെ മുകള്‍ ഭാഗത്തുള്ള ഹാന്‍ഡില്‍ ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്‌ക്രൂവാണ് കുഞ്ഞിന് ശ്വാസം മുട്ടി മരിക്കാനുള്ള വഴിയൊരുക്കിയത്. സ്ലൈഡില്‍ ഇഴുകി താഴേക്ക് പോരാന്‍ ശ്രമിക്കവെ വസ്ത്രം ഇതില്‍ കുരുങ്ങി. കഴുത്തും കൈകളും കുരുങ്ങി ശ്വാസം നിലയ്ക്കുന്ന അവസ്ഥയിലേക്ക് പോകുകയായിരുന്നു. അമ്മയും അനുജത്തിയും വീടിന് അകത്തേക്ക് പോയ സമയത്തായിരുന്നു അപകടം. കഴിഞ്ഞ വര്‍ഷം ജൂലൈ 9ന് നടന്ന സംഭവത്തിന്റെ ഇന്‍ക്വസ്റ്റിലാണ് ഈ സംഭവത്തിന്റെ വിശദവിവരങ്ങള്‍ പോലീസ് പങ്കുവെച്ചത്. 

മരണം ഒരു അപകടം മൂലമാണെന്ന് ഡുര്‍ഹാം പോലീല് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ നീല്‍ ജോണ്‍സ് വ്യക്തമാക്കി. കുട്ടി കുരുങ്ങിക്കിടന്ന് 20 മിനിറ്റ് കഴിഞ്ഞാണ് അമ്മ സംഭവം കണ്ട് ഓടിയെത്തുന്നത്. അടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് പതിഞ്ഞിട്ടുണ്ട്. കുഞ്ഞ് ശ്വാസം കിട്ടാത്ത അവസ്ഥയിലാണ് അമ്മയുടെ കൈകളില്‍ കിടന്നിരുന്നത്. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസി കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് മിഡില്‍സ്ബറോയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. 

നിരുപദ്രവകരമെന്ന് കരുതിയ ഒരു കളിക്കിടെ കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നത് മാതാപിതാക്കളെ ഞെട്ടിച്ച സംഭവമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.