CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 25 Seconds Ago
Breaking Now

നട്ടുച്ചയ്ക്ക് പാര്‍ക്കില്‍ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം; രണ്ട് മക്കള്‍ക്ക് മുന്നില്‍ വെച്ച് വലിച്ചിഴച്ചു; കയറിപ്പിടിച്ച അക്രമിയെ അമ്മ ആഞ്ഞുകടിച്ചു; വേദനകൊണ്ട് പുളഞ്ഞ പ്രതി ഓടിരക്ഷപ്പെട്ടു; മില്‍ട്ടണ്‍ കെയിന്‍സ് ഞെട്ടലില്‍

സംഭവത്തെക്കുറിച്ച് പൊതുജനങ്ങളില്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

സുരക്ഷിതമെന്ന് കരുതിയാണ് ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇറങ്ങിനടക്കുന്നത്. എന്നാല്‍ സ്‌കൂളിലേക്ക് പോകുംവഴി വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മക്കള്‍ക്കൊപ്പം പാര്‍ക്കില്‍ നടക്കുകയായിരുന്ന അമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമണം നടന്ന വാര്‍ത്ത ജനങ്ങളെ ഞെട്ടിക്കുകയാണ്. ആദ്യത്തെ കേസിലെ പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മില്‍ട്ടണ്‍ കെയിന്‍സില്‍ യുവതിയെ മക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചത്. 

മില്‍ട്ടണ്‍ കെയിന്‍സിലെ പാര്‍ക്കില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവങ്ങള്‍. തന്റെ രണ്ട് മക്കള്‍ക്കൊപ്പം നടന്ന് പോകവെയാണ് പിന്നില്‍ നിന്നെത്തിയ അക്രമിയെ ഇവരെ കടന്നുപിടിച്ചത്. യുവതിയെ മോശമായ രീതിയില്‍ അപമാനിച്ച ശേഷം കയറിപ്പിടിച്ച ശേഷം ഇവരെ നിലത്തിട്ട് വലിച്ചിഴക്കുകയായിരുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇര അക്രമിയുടെ കൈകളില്‍ ആഞ്ഞ് കടിച്ചു. ഇതോടെ ഇയാള്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.  

സംഭവത്തെക്കുറിച്ച് പൊതുജനങ്ങളില്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഗുരുതരമായ സംഭവമാണ് അരങ്ങേറിയതെന്നും ഇതേക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഇയാന്‍ ജാര്‍വിസ് ആവശ്യപ്പെട്ടു. 20-കളില്‍ പ്രായമുള്ള മെലിഞ്ഞ വ്യക്തിയാണ് അക്രമം നടത്തിയത്. സംഭാഷണത്തില്‍ നിന്നും ഇയാള്‍ റൊമാനിയന്‍ ആണെന്നാണ് കരുതുന്നത്. അക്രമത്തിന് മുന്‍പ് പ്രതി മറ്റ് പലരെയും സമീപിച്ചിട്ടുള്ളതായാണ് വിവരം. 

കിംഗ്‌സ്ടണ്‍ സെന്ററില്‍ എച്ച്8, വി11-നും ഇടയില്‍ വെച്ച് സംശയകരമായ നിലയില്‍ ആരെയെങ്കിലും കണ്ടവര്‍ പോലീസില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് വീടുകള്‍ തോറും കയറി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടുന്നുണ്ട്. പട്രോളിംഗിന് കൂടുതല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.