CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 16 Minutes 14 Seconds Ago
Breaking Now

പാകിസ്ഥാനെ 203 റണ്ണിന് തുരത്തി ഇന്ത്യന്‍ പട ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍; 30 ഓവറില്‍ പാക് പടയെ കൂടാരംകയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍

94 പന്തില്‍ പുറത്താകാതെ 102 റണ്‍ നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

ഇതാ ഇന്ത്യയുടെ കുട്ടികള്‍ വരുന്നു ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലേക്ക്. അതും ചിരവൈരികളായ പാകിസ്ഥാനെ സെമി ഫൈനലില്‍ 203 റണ്ണിന് തകര്‍ത്ത ചങ്കൂറ്റത്തോടെ. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലെ ഓവലില്‍ നടന്ന സെമിയിലാണ് ഇന്ത്യയുടെ ജൂനിയര്‍ ടീം വന്‍വിജയം കരസ്ഥമാക്കിയത്. ഇത് ആറാം തവണയാണ് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ സ്ഥാനം പിടിക്കുന്നത്.

ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യ ഫൈനല്‍ മത്സരത്തിന് ഇറങ്ങുക. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ പൃഥ്വി ഷോ ബാറ്റിംഗ് തെരഞ്ഞെടുത്തു. 9 വിക്കറ്റിന് 272 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്താണ് പാകിസ്ഥാനെ ബാറ്റിംഗിന് വിട്ടത്. 94 പന്തില്‍ പുറത്താകാതെ 102 റണ്‍ നേടിയ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

മനോജ് കള്‍റ (47), പൃഥ്വി (41) എന്നിവരും സ്‌കോറിന് സംഭാവന നല്‍കി. പാക് ബാറ്റിംഗ് നിരയെ തച്ചുതകര്‍ക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. പേസ് താരം ഇഷാന്‍ പോറെല്‍ നയിച്ച ബൗളിംഗ് ആക്രമണം 29.3 ഓവറില്‍ പാക് നിരയെ 69 റണ്ണിന് കൂടാരം കയറ്റി. ആറ് ഓവറില്‍ 17 റണ്‍ നല്‍കി നാല് വിക്കറ്റാണ് ഇഷാന്‍ വീഴ്ത്തിയത്. ഓഫ്-സ്പിന്നര്‍മാരായ ശിവ സിംഗയും, റിയാന്‍ പരാഗും രണ്ട് വീക്കറ്റ് വീതം വീഴ്ത്തി.

ശുഭ്മാന്‍ ഗില്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. ഇരു ടീമുകളും മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുള്ളവരാണ്.




കൂടുതല്‍വാര്‍ത്തകള്‍.