CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 57 Minutes 8 Seconds Ago
Breaking Now

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ച് ഗാംഗുലി; ലേലത്തുകയല്ല താരങ്ങളുടെ കഴിവിന്റെ അളവുകോല്‍

54 അന്താരാഷ്ട്ര സെഞ്ചുറികള്‍ അടിച്ച ഹാഷിം അംലയെ വാങ്ങാന്‍ ആളില്ല

കഴിഞ്ഞ ദിവസം കോടികള്‍ ചെലവഴിച്ച് ക്രിക്കറ്റ് താരങ്ങളുടെ ലേലം അരങ്ങേറിയതിനെതിരെ വിമര്‍ശനം വ്യാപകമാണ്. മൃഗങ്ങളെ പോലെ താരങ്ങളെ പ്രദര്‍ശിപ്പിച്ചെന്ന് പോലും വിമര്‍ശനം വന്ന സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വിമര്‍ശനവുമായി രംഗത്തെത്തി. കളിക്കാരുടെ കഴിവ് വിലയിരുത്താന്‍ ലേലത്തില്‍ ലഭിച്ച തുക നോക്കിയിട്ട് കാര്യമില്ലെന്നാണ് ഗാംഗുലി തുറന്നടിച്ചത്.

ഐപിഎല്‍ താരലേലത്തില്‍ കിട്ടിയ തുക നോക്കി കളിക്കാരുടെ കഴിവിനെ വിലയിരുത്തേണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു. 54 അന്താരാഷ്ട്ര സെഞ്ചുറികള്‍ അടിച്ച ഹാഷിം അംലയെ വാങ്ങാന്‍ ആളില്ല. അതേസമയം രഞ്ജി ട്രോഫി മാത്രം കളിച്ച ഇഷാന്‍ കിഷനെ 6 കോടിക്ക് വാങ്ങുന്നു. അന്താരാഷ്ട്ര മത്സരപരിചയം ഇല്ലാത്ത ജയ്‌ദേവ് ഉനദ്കട്ടിന് 11.5 കോടി ലഭിച്ചപ്പോള്‍ മനീഷ് പാണ്ഡെയ്ക്ക് 11 കോടി കിട്ടി.

ഡിമാന്‍ഡ്, സപ്ലൈ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു പരിപാടിയാണ് ഐപിഎല്‍. അതിനെ താരങ്ങളുടെ കഴിവ് അളക്കുന്ന കോലാക്കേണ്ടതില്ല, സൗരവ് ഗാംഗുലി വ്യക്തമാക്കി. ക്രിക്കറ്റ് താരങ്ങളെ മൃഗങ്ങളെ പോലെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന നാണംകെട്ട പരിപാടിയാണ് ഐപിഎല്‍ താരലേലമെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് അസോസിയഷന്റെ ചുമതലയിലുള്ള ഒരു വ്യക്തി വിമര്‍ശനം ഉന്നയിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.