CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 40 Seconds Ago
Breaking Now

ഷുഗര്‍ ലെവല്‍ കൂടിയപ്പോള്‍ അറിയാതെ സംഭവിച്ചത് ; സനുഷയെ ഉപദ്രവിച്ച യുവാവിന്റെ ന്യായീകരണം !!

ട്രെയിന്‍ യാത്രക്കിടെ നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിചിത്രവാദവുമായി പിടിയിലായ യുവാവ്. യാത്രക്കിടെ ഷുഗര്‍ ലെവല്‍ ഉയര്‍ന്നപ്പോള്‍ അറിയാതെ കൈ തട്ടുകയായിരുന്നു എന്നാണ് പ്രതി ആന്റോ ബോസിന്റെ വാദം. താന്‍ മനപ്പൂര്‍വമല്ല നടിയെ സ്പര്‍ശിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം പ്രതിയുടെ ഈ വാദങ്ങള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രസ്സിലായിരുന്നു നടിക്കെതിരെ പീഡനശ്രമമുണ്ടായത്. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ബര്‍ത്തിലുണ്ടായിരുന്ന പ്രതി നടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ കൈ പിടിച്ചുവച്ച് ബഹളമുണ്ടാക്കിയെങ്കിലും ട്രെയിനിലുള്ള ആരും സഹായത്തിനെത്തിയില്ലെന്ന് നടി ആരോപിക്കുയുണ്ടായി.

അതേസമയം ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും ഒരു യാത്രക്കാരനും നടിയുടെ സഹായത്തിനെത്തിയിരുന്നു. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പൊലീസെത്തി തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി.

കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.