CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 49 Seconds Ago
Breaking Now

20 മണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്ന് വീഡിയോ ഗെയിം ; യുവാവിന്റെ അരയ്ക്ക് താഴെ തളര്‍ന്നു

ഒറ്റയിരുപ്പ് ഇരുന്നയാള്‍ ഇടയ്ക്ക് ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്.

ചൈനയില്‍ നിന്ന് മുമ്പും വീഡിയോ ഗെയിം അഡിക്ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴെ ചലന ശേഷി നശ്ടമായി. ജനുവരി 27ന് വൈകീട്ടാണ് സെജിയാങ് പ്രവിശ്യയിലെ ജിയാക്‌സിങ്ങിലുള്ള കഫേയില്‍ യുവാവ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. പിറ്റേന്ന് വൈകീട്ടോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

തുടര്‍ച്ചയായി കസേരയില്‍ ഒറ്റയിരുപ്പ് ഇരുന്നയാള്‍ ഇടയ്ക്ക് ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. സുഹൃത്തുക്കള്‍ ഇടപെട്ട് ആംബുലന്‍സില്‍ ഇയാളെ അശുപത്രിയില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏതു ഗെയിമാണ് കളിച്ചതെന്നോ ഇയാളുടെ പേരോ പുറത്തുവിട്ടിട്ടില്ല.യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ചും വിവരമില്ല. ഇടയ്ക്ക് നിര്‍ത്തേണ്ടിവന്ന ഗെയിം പൂര്‍ത്തിയാക്കാന്‍ ആശുപത്രിയിലേക്ക് പോകും വഴി ഇയാള്‍ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിം കളിച്ച 21 കാരിയ്ക്ക് കാഴ്ച നഷ്ടപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കിങ് ഓഫ് ഗ്ലോറി എന്ന വീഡിയോ ഗെയിമാണ് ചൈനയില്‍ ഏറ്റവും പ്രചാരത്തിലുള്ളത് .അഞ്ചു കോടിയിലേറെ പേരാണ് ഈ ഗെയിം കളിക്കുന്നത്. കഴിഞ്ഞ ദിവസം പത്തുവയസ്സുകാരന്‍ വീട്ടിലിരുന്ന് കളിച്ച് അമ്മയുടെ മുഴുവന്‍ സമ്പാദ്യമായ ഒന്നരലക്ഷം യുവാന്‍ (15 ലക്ഷം രൂപ )നഷ്ടമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.