CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 31 Seconds Ago
Breaking Now

സാമിനെ കൊലപ്പെടുത്തിയത് സയനൈഡ് വായിലേക്ക് ഒഴിച്ച് നല്‍കികൊണ്ടെന്ന് റിപ്പോര്‍ട്ട് ; മെല്‍ബണ്‍ കൊലപാതകത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളിങ്ങനെ

ഉറക്കത്തില്‍ തല ഉയര്‍ത്തിപിടിച്ച് വായിലൂടെ സാവധാനം സയനൈഡ് നല്‍കിയതാകാമെന്ന് മൊഴിയില്‍ പറയുന്നു

മലയാളിയായ സാം മെല്‍ബണില്‍ കൊല്ലപ്പെട്ട സംഭവം എല്ലാവരേയും ഞെട്ടിച്ചിരുന്നു. കാമുകനൊപ്പം കഴിയാന്‍ മെല്‍ബണ്‍ മലയാളിയെ ഭാര്യ കൊലപ്പെടുത്തിയത് മയക്കി കിടത്തിയ ശേഷം വായിലേക്ക് സയനൈഡ് ഒഴിച്ച് നല്‍കികൊണ്ട്. ഫോറന്‍സിക് വിദഗ്ധന്റെ മൊഴിയിങ്ങനെ. കോടതിയില്‍ വിചാരണ പുരോഗമിക്കവേ ഞെട്ടിക്കുന്ന മൊഴികളും തെളിവുകളുമാണ് പുറത്തുവരുന്നത്.

സാമിന്റെ മരണ കാരണം സയനൈഡ് ഉള്ളില്‍ ചെന്നാണ്. ഉറക്കത്തില്‍ തല ഉയര്‍ത്തിപിടിച്ച് വായിലൂടെ സാവധാനം സയനൈഡ് നല്‍കിയതാകാമെന്ന് മൊഴിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ നിലപാടുകളെ സാധൂകരിക്കുന്നതാണ് മൊഴി. സാമിന്റെ രക്തത്തില്‍ ലിറ്ററിന് 35 മില്ലിഗ്രാം സയനൈഡ് അംശമുണ്ടായി.ഇത്ര തോതില്‍ രക്തത്തില്‍ കണ്ടെത്തിയത് വായിലൂടെ നല്‍കിയതിനാലാകാം. ഒറ്റയടിയ്ക്ക് നല്‍കിയാല്‍ ചുമയ്ക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്യും. അബോധാവസ്ഥയില്‍ ഹൃദയസ്തംഭനം നടക്കുകയും ചെയ്യും. എന്നാല്‍ സാം ഛര്‍ദ്ദിച്ചതിന് തെളിവില്ല. ഏറെ നേരം കൊണ്ടാണ് സയനൈഡ് ശരീരത്തിലെത്തിയിരിക്കുന്നത്.

സാമും സോഫിയയും ആറര വയസ്സുകാരനായ മകനും സംഭവ ദിവസം ഒരു കട്ടിലിലാണ് കിടന്നത്. സോഫിയയല്ല വിഷം നല്‍കിയതെങ്കിലും അവര്‍ സംഭവിക്കുന്നതെല്ലാം അറിയേണ്ടതാണ്. സയനൈഡിന് മുമ്പ് മയക്കി കിടത്താന്‍ ക്ലോണാസിപാം മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ എത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇത് ശരീരത്തിലെത്തിയിട്ടുണ്ടെന്നും ഫോറന്‍സിക് വിദഗ്ധന്‍ മൊഴി നല്‍കി.

2016 ഒക്ടോബര്‍ 14 രാവിലെയാണ് യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ സോഫിയ കാമുകന്‍ അരുണ്‍ കമലാസനനുമൊപ്പം ജീവിയ്ക്കാനായി സാമിനെ കൊലപ്പെടുത്തിയെന്നതാണ് കേസ് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.