CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 11 Seconds Ago
Breaking Now

ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കുന്നു ; പരമാധികാരം സംരക്ഷിക്കുമെന്ന് ചൈന

ചൈനയുടെ നയതന്ത്ര ഇടപെടലിനെ കുറിച്ചെഴുതിയ ലേഖനത്തിലാണ് വാംഗ് യി ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായി നല്ല രീതിയിലുള്ള സൗഹൃദമാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ നയതന്ത്ര ഇടപെടലിനെ കുറിച്ചെഴുതിയ ലേഖനത്തിലാണ് വാംഗ് യി ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.

ദോക്ലാമില്‍ നിലയുറപ്പിച്ച സൈന്യത്തേയും യുദ്ധ സന്നാഹങ്ങളേയും ഇന്ത്യ പിന്‍വലിച്ചത് ചൈനയുടെ നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നും ചൈനീസ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എഴുതിയ ലേഖനത്തില്‍ വാംഗ് യി വ്യക്തമാക്കി.

രണ്ടു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങിയ ദോക്ലോം സംഘര്‍ഷത്തില്‍ നിയന്ത്രണങ്ങളോടെയാണ് ചൈനീസ് സൈന്യം പെരുമാറിയത്. ഇന്ത്യയുമായി ചൈനയ്ക്ക് മികച്ച നയതന്ത്ര ബന്ധമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.