CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 31 Seconds Ago
Breaking Now

ആദി തിയറ്ററില്‍ ഓളമായി ; കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം പുറത്തിറങ്ങി ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതില്‍ പ്രൊഡ്യൂസര്‍ ഷെയര്‍ 6.23 കോടി രൂപയാണ്. കൊച്ചി മള്‍ട്ടി പ്ലസില്‍ നിന്നും മാത്രമായി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 50 ലക്ഷത്തില്‍ കൂടുതല്‍ രൂപ കളക്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുര ഏരീസ് പ്ലസ്സില്‍ 25.25 ലക്ഷമാണ് നേടിയത്. ചിത്രം രണ്ടാം ആഴ്ചയിലേക്ക് പിന്നിടുമ്പോള്‍ കേരളത്തില്‍ 530 ഷോ കളിക്കുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം അനില്‍ ജോണ്‍സണ്‍. ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.