CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 1 Seconds Ago
Breaking Now

ഇത്ര ചേര്‍ന്നുള്ള സെല്‍ഫി വേണ്ട ; വിദ്യാബാലന്‍ ആരാധകനെ ചീത്ത പറഞ്ഞു

ചിലരുടെ അമിത സ്വാതന്ത്രം താരങ്ങളെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നടന്നത്.

മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്‍ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം ഒരു സെല്‍ഫി പകര്‍ത്തുക. അതിനായി വിദ്യ നടക്കുന്നതിനൊപ്പം ആരാധകരും ഒപ്പം നടന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ചിലര്‍ക്കൊപ്പം വിദ്യ സെല്‍ഫിക്കായി നിന്നു കൊടുക്കുകയും ചെയ്തു. എന്നാല്‍ ചിലരാകട്ടെ വിദ്യയുടെ അനുമതി ചോദിക്കാതെ ഒപ്പം നിന്ന് സെല്‍ഫിക്ക് ശ്രമിച്ചു.

തന്റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആരാധകനോട് വിദ്യ ഒടുവില്‍ ദേഷ്യപ്പെടുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.