CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 7 Seconds Ago
Breaking Now

ആശുപത്രി ഇടനാഴിയില്‍ ഒരു പ്രസവം; കുഞ്ഞിനെ ക്യാച്ച് ചെയ്‌തോളാന്‍ ഭര്‍ത്താവിനോട് ഭാര്യ; സഹായം നല്‍കാന്‍ നഴ്‌സുമാര്‍ ഓടിയെത്തി; എമര്‍ജന്‍സി മുറിയിലെത്തും മുന്‍പ് കുഞ്ഞ് എമര്‍ജന്‍സിയായി പുറത്തെത്തി; ദൃശ്യങ്ങള്‍ പുറത്ത്

നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം ഒരൊറ്റ പുഷില്‍ കുഞ്ഞ് പൂര്‍ണ്ണമായി പുറത്തെത്തി.

ഇതുപോലൊരു പ്രസവം സ്വപ്‌നങ്ങളില്‍ മാത്രം. ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മൂലം ലേബര്‍ റൂമില്‍ പ്രവേശിക്കും മുന്‍പ് കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തെത്തിയ നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആശുപത്രിയുടെ ഇടനാഴിയില്‍ വെച്ച് തന്നെ വസ്ത്രങ്ങള്‍ നീക്കിയ ആ അമ്മ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

കാന്‍സാസ് റിലി സ്വദേശിനി ജെസിക ഹോഗനാണ് അഞ്ചാമത്തെ കുഞ്ഞിനെ ആശുപത്രിയുടെ ഇടനാഴിയില്‍ വെച്ച് സ്വീകരിച്ചത്. ഫോട്ടോഗ്രാഫര്‍ ടാമി കാരിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത്. മാന്‍ഹാട്ടണ്‍ വയ ക്രിസ്റ്റി ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. പ്രസവ വേദന അനുഭവപ്പെടാത്തതിനാല്‍ ആശുപത്രിയില്‍ പോകാതെ നില്‍ക്കവെയാണ് ഒരു ദിവസം രാത്രിയില്‍ പൊടുന്നനെ കാര്യങ്ങള്‍ കൈവിട്ട് പോയത്.

വീട്ടില്‍ വെച്ച് വെള്ളം പോയിത്തുടങ്ങിയതോടെ ആശുപത്രിയില്‍ എത്താന്‍ കഴിയുമോയെന്ന് ജെസികയും, ഭര്‍ത്താവ് ട്രാവിസും ആശങ്കപ്പെട്ടു. എന്നാല്‍ ആശങ്കപ്പെടുത്താതെ ട്രാവിസ് ഭാര്യയെ കൂട്ടി ആശുപത്രിയിലെത്തിച്ചു. ഈ സമയത്ത് കുട്ടി പുറത്തേക്ക് വരുന്ന ഘട്ടമായി തുടങ്ങിയിരുന്നു, നടക്കാന്‍ പോലും ബുദ്ധിമുട്ടായി. ഒടുവില്‍ ജെസിക ഇടനാഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറ്റി. കുട്ടിയുടെ തല പുറത്തേക്ക് വരുന്നതായി മനസ്സിലാക്കിയതോടെ ഭര്‍ത്താവിവനോട് ക്യാച്ച് ചെയ്‌തോളാന്‍ ആവശ്യപ്പെട്ടു.

നഴ്‌സുമാര്‍ സഹായത്തിനായി ഓടിയെത്തി. ജെസീകയെ താഴെ കിടക്കാനായി സഹായിച്ചു. നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരം ഒരൊറ്റ പുഷില്‍ കുഞ്ഞ് പൂര്‍ണ്ണമായി പുറത്തെത്തി. എര്‍ജന്‍സി റൂമിന്റെ വാതില്‍ക്കലാണ് കുഞ്ഞ് മാക്‌സ് എമര്‍ജന്‍സിസായി പുറത്തെത്തിയത്. ജനനം വെറും നിലത്തായിരുന്നെങ്കിലും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നു. കാഴ്ചക്കാരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.