CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 16 Minutes 17 Seconds Ago
Breaking Now

കൃഷിയിടത്തില്‍ കടുവ; സ്‌കോട്ട്‌ലണ്ട് പോലീസ് സായുധ സേനയുമായി വേട്ടയ്ക്കിറങ്ങി; കടുവയെ കിട്ടിയപ്പോള്‍ ഇളിഭ്യരായി

കേട്ടപാതി കേള്‍ക്കാത്ത പാതി വന്‍ സേനയുമായി കടുവയെ പിടിക്കാന്‍ സ്‌കോട്ട്‌ലണ്ട് പോലീസ് രംഗത്തിറങ്ങി

സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് എന്ന് കേട്ടാല്‍ ആരും ഒന്നും ഭയക്കും. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍മാരായ കുറ്റാന്വേഷകര്‍ എന്ന ഖ്യാതിയാണ് ഈ ഭയത്തിന് പിന്നില്‍. എന്നാല്‍ സ്‌കോട്ട്‌ലണ്ടിലെ പ്രബലമായ പോലീസ് സേനയെ കഴിഞ്ഞ ദിവസം ഒരു കൃഷിക്കാരന്‍ കുഴപ്പത്തിലാക്കി.

തന്റെ കൃഷിയിടത്തില്‍ ഒരു വലിയ പൂച്ച അതായത് സാക്ഷാല്‍ കടുവ കടന്നതായി കൃഷിക്കാരന്‍ പോലീസിനെ അറിയിച്ചു. കേട്ടപാതി കേള്‍ക്കാത്ത പാതി വന്‍ സേനയുമായി കടുവയെ പിടിക്കാന്‍ സ്‌കോട്ട്‌ലണ്ട് പോലീസ് രംഗത്തിറങ്ങി. അബെര്‍ദീന്‍ഷയറിലെ പീറ്റര്‍ഹെഡിലായിരുന്നു പോലീസിന്റെ വേട്ട.

സായുധ റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തിയിരുന്നു. 45 മിനിറ്റ് നീണ്ട തെരച്ചിലിനൊടുവില്‍ പോലീസ് കടുവയെ പിടിക്കുമ്പോഴാണ് മനസ്സിലാകുന്നത് സംഗതി നല്ല ഒന്നാന്തരം കടുവയുടെ രൂപമുള്ള കളിക്കോപ്പാണെന്ന്. സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം എന്തെന്ന് തിരിച്ചറിയുന്നത് വരെ ജാഗ്രത പാലിക്കാതെ തരമില്ലല്ലോ എന്നാണ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് കോര്‍ഡിനര്‍ ചോദിക്കുന്നത്.

നല്ല ഉദ്ദേശത്തോടെ വിളിച്ചുപറഞ്ഞ ഒരു വ്യാജ സന്ദേശമായിരുന്നു പോലീസിനെ മെനക്കെടുത്തിയ ഈ കടുവവേട്ട.




കൂടുതല്‍വാര്‍ത്തകള്‍.