CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 47 Minutes 15 Seconds Ago
Breaking Now

ഈ അടുത്ത കാലത്ത് ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചവര്‍ സന്തോഷിക്കാന്‍ വരട്ടെ; റോഡില്‍ ഇറങ്ങാന്‍ അനുവദിക്കാത്ത ബാന്‍ വരുന്നു; അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ തെരേസ മേയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍

പ്രതിവര്‍ഷം 400 യുവ ഡ്രൈവര്‍മാരാണ് അപകടങ്ങളില്‍ കൊല്ലപ്പെടുകയോ, ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്യുന്നത്‌

ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചതിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന വ്യക്തികള്‍ ഒരു ദുഃഖവാര്‍ത്ത. മറ്റ് പരിചയസമ്പന്നരായ ഡ്രൈവര്‍മാരേക്കാള്‍ കൂടുതല്‍ ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സര്‍ക്കാര്‍ പരിഗണനയിലുള്ള പുതിയ പദ്ധതികള്‍ അനുസരിച്ച് റോഡില്‍ നിന്നും ചിലപ്പോഴെല്ലാം നിരോധിക്കുന്നത് വരെയുള്ള കടുപ്പമേറിയ നടപടികളാണ് നിബന്ധനകളില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. 

പുതുതായി യോഗ്യത നേടിയിട്ടുള്ള മോട്ടോറിസ്റ്റുകള്‍ക്കിടയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാനാണ് ഗ്രാജുവേറ്റഡ് ലൈസന്‍സ് സ്‌കീം നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സമാനമായ നിയമങ്ങള്‍ ഓസ്‌ട്രേലിയ, അയര്‍ലണ്ട്, ന്യൂസിലാന്‍ഡ്, യുഎസ് എന്നിവിടങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 25 വയസ്സില്‍ താഴെയുള്ള ഡ്രൈവര്‍മാര്‍ക്ക് രാത്രികാല ഡ്രൈവിംഗ് നിരോധനവും, പരമാവധി വേഗത കുറയ്ക്കുന്നതും, വാഹനത്തിന്റെ എഞ്ചിന്‍ സൈസും, കാറിന്റെ പവറും കുറയ്ക്കാനുള്ള നിബന്ധനയും ഉള്‍പ്പെടെയാണ് നിബന്ധനകള്‍. 

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പുതുതായി യോഗ്യത നേടുന്ന മോട്ടോറിസ്റ്റുകളില്‍ ഒറ്റയ്ക്ക് റോഡില്‍ ഇറങ്ങുന്ന കാല്‍ഭാഗം പേരും ആദ്യ രണ്ട് വര്‍ഷത്തിനിടെ അപകടങ്ങളില്‍ പെടുന്നുണ്ട്. പ്രതിവര്‍ഷം 400 യുവ ഡ്രൈവര്‍മാരാണ് അപകടങ്ങളില്‍ കൊല്ലപ്പെടുകയോ, ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗ്വാജുവേറ്റഡ് ലൈസന്‍സിംഗ് സിസ്റ്റം നടപ്പാക്കുമോയെന്ന് പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നപ്പോഴാണ് ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് മേയ് വ്യക്തമാക്കിയത്. നിലവിലെ നിയമങ്ങള്‍ പ്രകാരം പുതിയ ഡ്രൈവര്‍മാര്‍ക്ക് നിബന്ധനകള്‍ കുറവാണ്. 

നിയമം തെറ്റിച്ചാല്‍ കടുത്ത പെനാല്‍റ്റിയും, ആദ്യ 24 മാസക്കാലത്ത് ആറ് പോയിന്റ് അടിച്ചാല്‍ ലൈസന്‍സ് നഷ്ടമാകുന്നതുമൊക്കെയാണ് ഇപ്പോഴത്തെ ശിക്ഷകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഡ്രൈവര്‍മാര്‍ ആര്‍ സൂചകം പ്രദര്‍ശിപ്പിച്ച് 45 എംപിഎച്ചില്‍ താഴെ വേഗതയില്‍ സഞ്ചരിക്കണമെന്നാണ് നിബന്ധന. 




കൂടുതല്‍വാര്‍ത്തകള്‍.