CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 42 Seconds Ago
Breaking Now

അന്ധനായ മുന്‍ ഇന്ത്യന്‍ ഡോക്ടറോട് ട്യൂബ് സ്‌റ്റേഷനില്‍ അപമര്യാദയായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെ സോഷ്യല്‍ മീഡിയ; എസ്‌കലേറ്ററില്‍ നിന്നും ഇവരെ അടിച്ച് താഴെയിട്ടാലും കലിപ്പ് തീരില്ല

യാത്രകളില്‍ പലപ്പോഴും തനിക്ക് മോശം അനുഭവങ്ങള്‍ നേരിട്ടതോടെയാണ് ഗൈഡ് ഡോഗിന് മേല്‍ മുന്‍ ഡോക്ടര്‍ ഒരു ക്യാമറ ഘടിപ്പിച്ചത്

അഞ്ച് വര്‍ഷം മുന്‍പാണ് ഡോ. അമിത് പട്ടേലിന്റെ ജീവിതം മാറ്റിമറിയിക്കുന്ന ആ അതിഥി കടന്നെത്തിയത്. പൊടുന്നനെയാണ് കണ്ണില്‍ ഇരുട്ട് നിറഞ്ഞതോടെ ചുറ്റുമുള്ള കാഴ്ചകള്‍ ഈ എ&ഇ ഡോക്ടറുടെ കണ്ണുകള്‍ക്ക് അന്യമായത്. കണ്ണിന് അന്ധത ബാധിച്ചതോടെ ജോലി പോലും ഉപേക്ഷിക്കാനും നിര്‍ബന്ധിതമായി. 37-കാരനായ അമിത് പട്ടേല്‍ ഗൈഡ് ഡോഗിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ പുറത്ത് യാത്ര ചെയ്യുന്നത്.

എന്നാല്‍ ഇത്തരം യാത്രകളില്‍ പലപ്പോഴും തനിക്ക് മോശം അനുഭവങ്ങള്‍ നേരിട്ടതോടെയാണ് ഗൈഡ് ഡോഗിന് മേല്‍ മുന്‍ ഡോക്ടര്‍ ഒരു ക്യാമറ ഘടിപ്പിച്ചത്. ഇതുമായി ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ യാത്ര ചെയ്യവെ എസ്‌കലേറ്ററില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ട് യാത്രക്കാര്‍ രോഷാകുലരാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്ടിയെ മാറ്റിക്കൊടുക്കണമെന്നാണ് മറ്റ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയ രോഷത്തിലാണ്. തന്നെ പിന്തുണച്ച ആളുകള്‍ക്ക് പട്ടേല്‍ നന്ദി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. മുഖത്ത് ആത്മവിശ്വാസം കാണിക്കുമെങ്കിലും ഉള്ളില്‍ ഭയപ്പെട്ട് പോകുന്ന കുട്ടിയെ പോലെയാണ് അവസ്ഥ. തിരക്ക് കൂട്ടി മുന്നിലേക്ക് കയറിപ്പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരാണ് പട്ടേലിനോട് മോശമായി പെരുമാറിയത്.

ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ പട്ടേലിനെ ന്യായീകരിച്ചെങ്കിലും ചിലര്‍ക്ക് അതത്ര പിടിക്കുന്നില്ല. ആയിരക്കണക്കിന് പേരാണ് ട്വിറ്ററിലും ഫേസ്ബുക്കിലും പട്ടേലിന് പിന്തുണയുമായി രംഗത്തെത്തിയത്. കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍ ശരീരം പിന്തള്ളിയതോടെയാണ് അന്ധത ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായത്.




കൂടുതല്‍വാര്‍ത്തകള്‍.