CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 1 Seconds Ago
Breaking Now

ലയണല്‍ മെസി ഈ ലോകത്ത് നിന്നൊന്നുമല്ല; നെയ്മര്‍ ഇല്ലാത്തതാണ് ആകെ ആശ്വാസമെന്ന് ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡ്

ബാഴ്‌സലോണയെ നേരിടുമ്പോള്‍ ഭയമൊന്നും ഇല്ലെന്ന് ബെല്‍ജിയം താരം വ്യക്തമാക്കി.

അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി ഈ ലോകത്ത് നിന്നൊന്നുമല്ലെന്ന് ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ്. ബാഴ്‌സലോണയും, ചെല്‍സിയും ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങവെയാണ് ഹസാര്‍ഡിന്റെ ഈ അഭിപ്രായപ്രകടനം. നെയ്മര്‍ ബാഴ്‌സലോണ വിട്ടത് ഒരു ആശ്വാസമാണെങ്കിലും മെസിയുടെ മികവ് ഒരു പ്രശ്‌നം തന്നെയാണെന്ന് ഇദ്ദേഹം പറയുന്നു.

മെസി വ്യത്യസ്തനാണ്, അദ്ദേഹം സൂപ്പര്‍ക്ലാസാണ്. പക്ഷെ മത്സരം ഒരു കളിക്കാരനെ മാത്രം കേന്ദ്രീകരിച്ചല്ല ഒരു ടീമിനെ അടിസ്ഥാനമാക്കിയാണ് വിജയം. ചെല്‍സിയുടെ മുന്നേറ്റ താരമാണ് ഹസാര്‍ഡ്. ഫോമിലുള്ള ചെല്‍സി താരം ബാഴ്‌സലോണക്കെതിരെയുള്ള മത്സരത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് നോക്കുന്നത്.

ബാഴ്‌സലോണയെ നേരിടുമ്പോള്‍ ഭയമൊന്നും ഇല്ലെന്ന് ബെല്‍ജിയം താരം വ്യക്തമാക്കി. പകരം ത്രില്ലിലാണ് താനെന്ന് ഹസാര്‍ഡ് പറയുന്നു. കഴിഞ്ഞ സീസണിലെ പോലെയല്ല ഇക്കുറി തങ്ങളുടെ ടീം. ഫുട്‌ബോളിന്റെ ഭംഗി ഇതാണ്, ഇക്കുറി ബാഴ്‌ലലോണയെ തോല്‍പ്പിക്കുക തന്നെയാണ് ലക്ഷ്യം, ഹസാര്‍ഡ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.