CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 44 Seconds Ago
Breaking Now

11 മാസം മാത്രം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സംഭവം ; സജന് നിരവധി സ്ത്രീകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്

ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് സജനൊപ്പം റോസ്‌മേരി ഒളിച്ചുപോയത്

പുതിയ തുറയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് 11 മാസം പ്രായമുള്ള കുട്ടിയെ കടത്തിണ്ണയില്‍ ഉപേക്ഷിച്ച് പോയ റോസ്‌മേരിയുടെ കാമുകന്‍ സജനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. കൂട്ടുകാരില്‍ ചിലര്‍ക്ക് എയ്ഡ്‌സ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുതിയതുറ പിഎം ഹൗസില്‍ റോസ് മേരി(22) കാമുകനായ പുതിയ തുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സജന്‍(27) എന്നിവരെ പോലീസ് പിടികൂടി.

ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് സജനൊപ്പം റോസ്‌മേരി ഒളിച്ചുപോയത്. കഴിഞ്ഞ 22 ന് ആശുപത്രിയില്‍ പോകുന്നുവെന്നറിയിച്ചായിരുന്നു യുവതി കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്.

വീട്ടുകാര്‍ പരാതിപ്പെട്ടതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘം തിരുവല്ലയില്‍ ഉള്ളതായി തെളിഞ്ഞു.

റോസ്‌മേരിയും സജനും സ്‌കൂള്‍ കാലത്തെ പ്രണയത്തിലായിരുന്നു. ഇതിനിടെ സജന്‍ ഗുണ്ടയായി. ഇതോടെ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്ന റോസ്‌മേരി പ്രവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഭര്‍ത്താവ് മടങ്ങി പോയതോടെ പൂര്‍വ്വ കാമുകനുമായി വീണ്ടും അടുക്കുകയും ചെയ്തു. കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ തയാറായതെന്നു യുവതി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍നിന്നു മടങ്ങിയത്. കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് അവസരം നല്‍കിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.