CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 30 Seconds Ago
Breaking Now

ചായകോപ്പയിലെ ചര്‍ച്ച കഴിഞ്ഞു; ഇനി 'ലഞ്ച് പേ ചര്‍ച്ച'; പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം ബജറ്റിലെ മികവുകള്‍ പ്രചരിപ്പിക്കാന്‍

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ എതിരിടാന്‍ ബജറ്റിന്റെ ഗുണങ്ങള്‍ ചര്‍ച്ചയാക്കുന്നു

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തരംഗമായി ചായ് പേ ചര്‍ച്ച. അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരാണ് ഈ ചായവില്‍പ്പനക്കാരനൊക്കെ സ്ഥാനാര്‍ത്ഥിയായിട്ട് എന്ത് കാര്യമെന്ന് പുച്ഛിച്ചത്. ഇതോടെയാണ് ചായ് പേ ചര്‍ച്ച എന്ന പ്രചരണ പരിപാടിക്ക് ബിജെപി തുടക്കിട്ടത്.

എന്തായാലും ചായ് പേ ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയൊരു പ്രചരണത്തിന് തുടക്കം കുറിയ്ക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിലെ ഗുണവിശേഷങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലഞ്ച് പേ ചര്‍ച്ചയാണ് പ്രധാനമന്ത്രി ഇക്കുറി സംഘടിപ്പിക്കുന്നത്.

കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇതോടൊപ്പം റാഫേല്‍ ഇടപാടിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അപകീര്‍ത്തികരമായ ആരോപണങ്ങളാണ് നടത്തുന്നതെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വിലയിരുത്തല്‍. ഇതിനെ എതിരിടാന്‍ മധ്യവര്‍ഗ്ഗക്കാരെയും, കര്‍ഷകരെയും അനുകൂലിക്കുന്ന ബജറ്റിനെ ഉയര്‍ത്തിക്കാണിക്കാനാണ് ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ടിഫിന്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കഴിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത രീതി നടപ്പാക്കാനാണ് ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉച്ചഭക്ഷണത്തിനിടെ ബജറ്റിന്റെ ഗുണഗണങ്ങള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുകയാണ് ലഞ്ച് പേ ചര്‍ച്ചയുടെ ലക്ഷ്യം.




കൂടുതല്‍വാര്‍ത്തകള്‍.