CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 22 Seconds Ago
Breaking Now

നായയുടെ പിറന്നാള്‍ ആഘോഷിച്ച നമിതയെ ചീത്തവിളിച്ച് യുവാവ് ; മറുപടിയുമായി താരം

ചില ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചാല്‍ പലപ്പോഴും സോഷ്യല്‍മീഡിയ അതേറ്റെടുക്കും. ചിലര്‍ വിമര്‍ശിയ്ക്കും .ചിലര്‍ ഉള്‍ക്കൊള്ളും. അത്തരത്തിലൊരു ചിത്രം ചര്‍ച്ചയാകുകയാണ്.ഫേയ്‌സ്ബുക്കില്‍ നടി കേക്ക് മുറിച്ച് നായക്കുട്ടിക്ക് കൊടുക്കുന്ന വിഡിയോ വൈറലായിരുന്നു. ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുത്തിരുന്നു. ഇതിനു രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ തന്നെ സിനിമയില്‍ അവസരങ്ങള്‍ ഇല്ല. പണക്കൊഴുപ്പിന്റെ അഹങ്കാരം കുറച്ചുകഴിയുമ്പോള്‍ തന്നെ മാറിക്കോളും എന്നും ചിലര്‍ പറഞ്ഞു.

'ഒന്നു പുറത്തോട്ടു ഇറങ്ങി നോക്ക്..ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത എത്രയോ പാവങ്ങള്‍ കിടപ്പുണ്ട് ..അവര്‍ക്ക് വല്ലതും കൊടുക്ക്.. എന്നിട്ട് വീഡിയോ എടുത്ത് ഇട്ടോ.. നമ്മള്‍ ലൈക്ക് അടിക്കാം'.എന്നാല്‍ ഈ വിമര്‍ശനം നമിതയെ ചൊടിപ്പിച്ചു.

മറുപടിയുമായി താരം രംഗത്തെത്തി. പാവപ്പെട്ട ആളുകളെ സംരക്ഷിക്കാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തനിക്കറിയാമെന്ന് നമിത പറഞ്ഞു. അങ്ങനെയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ലെന്നും നടി വ്യക്തമാക്കി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്‌സ്പീക്കറില്‍ എല്ലാവരെയും അറിയിച്ച് ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും മൃഗങ്ങളെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നമിത പറഞ്ഞു. 'പോപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. മനുഷ്യന്‍ മാത്രമല്ല ഈ ലോകത്ത് ഉള്ളത്. കണ്ണ് തുറന്നുനോക്കൂ.' ഫേയ്‌സ്ബുക്ക് കമന്റില്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.