CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 59 Seconds Ago
Breaking Now

ഗര്‍ഭിണികളോട് ഈ വാക്കുകള്‍ പ്രയോഗിക്കരുതേ! ഗര്‍ഭം ധരിച്ച സ്ത്രീകളെ അധിക്ഷേപിക്കുന്ന വാക്കുകള്‍ക്ക് നിരോധനം; മിഡ്‌വൈഫുമാര്‍ക്ക് സദാചാര ക്ലാസ് എടുക്കുന്ന ലക്ഷണമാണ്; പ്രസവിക്കുന്ന സ്ത്രീകളോട് സംസാരിക്കാന്‍ ഡിക്ഷണറി നോക്കേണ്ടി വരുമോ?

മാറുന്ന സാമൂഹ്യ വ്യവസ്ഥയ്ക്ക് അനുസൃതമായി പ്രസവപരിചരണവും വ്യത്യസ്തപ്പെടണമെന്ന് ബിഎംജെ

തനിക്ക് മുന്നില്‍ പ്രസവ വേദന കൊണ്ട് പുളയുന്ന യുവതി. ഈ സമയത്തൊന്നും മിഡ്‌വൈഫ് ഇതൊന്നും ശ്രദ്ധിക്കാതെ കൈയിലൊരു ലിസ്റ്റും പിടിച്ച് നില്‍പ്പാണ്. അതില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം വായിച്ചാണ് ഗര്‍ഭിണിക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഈ അവസ്ഥ കണ്ടുനില്‍ക്കുന്ന ആര്‍ക്കും രോഷം തോന്നിയേക്കാം. പക്ഷെ നിയമം തെറ്റിക്കാനുള്ളതല്ല, പാലിക്കാനുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു ഗര്‍ഭിണിയോട് ഉപയോഗിക്കേണ്ട വാക്കുകള്‍ അനുവദിക്കപ്പെട്ട പട്ടികയില്‍ നിന്നും തെരഞ്ഞെടുത്ത് വായിക്കുന്ന മിഡ്‌വൈഫുമാരെ കുറ്റം പറയാന്‍ ഒക്കുമോ?

ഗര്‍ഭിണികളായ സ്ത്രീകളോട് പ്രസവസമയത്ത് പ്രയോഗിക്കേണ്ട വാക്കുകളുടെ ഒരു ഗൈഡാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാന്‍ ശക്തി പകരുന്ന വാക്കുകള്‍ എന്നാണ് ഇതേക്കുറിച്ച് മൂന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്, പഴയ പോലെ 'ഗുഡ് ഗേള്‍' എന്ന് ഉപയോഗിക്കാന്‍ പാടില്ല. പകരം 'You are doing really well' എന്നാണ് പറയേണ്ടത്. കൂടാതെ മിഡ്‌വൈഫുമാരും, ഒബ്‌സ്റ്റെട്രീഷ്യന്‍മാരും ഗര്‍ഭിണിയെ She എന്ന് അഭിസംബോധന ചെയ്ത് ചര്‍ച്ച നടത്താന്‍ പാടില്ല. 

ഇതിന് പകരം യുവതിയുടെ ഫസ്റ്റ് നെയിമാണ് ഉപയോഗിക്കേണ്ടതെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച ഗൈഡ് നിര്‍ദ്ദേശിക്കുന്നു. ഈ നിബന്ധനകള്‍ പിന്തുടരുമെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് വ്യക്തമാക്കി. എന്നാല്‍ തിരുത്തി തിരുത്തി സദാചാരം വട്ടായി മാറിയതാണ് ഈ ഗൈഡെന്ന് ചിലര്‍ അഭിപ്രായപ്പെടുമെന്ന് ഇത് തയ്യാറാക്കിയവര്‍ തന്നെ സമ്മതിക്കും. പക്ഷെ ഇത്തരം ബഹുമാന്യമായ പദപ്രയോഗങ്ങള്‍ നടത്തി പ്രസവം ഒരു മഹത്തായ കര്‍മ്മമാക്കി മാറ്റാന്‍ കഴിയുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് വഴി അപകടകരമായ സിസേറിയന്‍ സെഷനിലേക്ക് പോകുന്നത് വരെ തടയാമെന്നാണ് ഗവേഷണം പറയുന്നത്. 

മാറുന്ന സാമൂഹ്യ വ്യവസ്ഥയ്ക്ക് അനുസൃതമായി അതിന്റെ വേഗതയില്‍ പ്രസവപരിചരണവും വ്യത്യസ്തപ്പെടണമെന്ന് ബിഎംജെ വ്യക്തമാക്കി. ഒരു സ്ത്രീക്ക് എന്താണ് ആ സമയത്ത് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മാത്രം അറിയുന്ന കാര്യമാണ്. ഹെല്‍ത്ത് സര്‍വ്വീസ് ഇതിനുള്ള വേദി ഒരുക്കുന്ന ഇടമായി മാറണമെന്നും ഇവര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.