CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 29 Seconds Ago
Breaking Now

ഇന്ത്യന്‍ ടീമും, ക്യാപ്റ്റനും സൂപ്പറാണെന്ന് ഷഹീദ് അഫ്രിദി; ലോകത്തിലെ ഇന്നത്തെ ഏറ്റവും മികച്ച താരം വിരാട് തന്നെ!

സ്വിറ്റ്‌സര്‍ലണ്ടില്‍ ഐസ് ക്രിക്കറ്റ് 2018ല്‍ പങ്കെടുക്കവെയാണ് മുന്‍ പാക് താരത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദി. ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് വിരാട് തന്നെയാണ് മറുപടിയെന്ന് അഫ്രിദി അഭിപ്രായപ്പെട്ടു.

'നിലവില്‍ വിരാട് തന്നെയാണ് ലോകത്തിലെ മികച്ച താരം. അദ്ദേഹത്തിന്റെ കളിയും, ഫീല്‍ഡിലെ ഊര്‍ജ്ജസ്വലമായ നിലപാടുകളും എനിക്ക് ഏറെ ഇഷ്ടമാണ്', തന്റെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ മികച്ച പിന്തുണയാണ് വിരാട് നല്‍കുന്നതെന്ന് കൂട്ടിച്ചേര്‍ത്ത് കൊണ്ട് അഫ്രിദി പറഞ്ഞു.

സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യന്‍ ടീം നടത്തുന്ന പ്രകടനം മികച്ചതാണ്. വിദേശത്ത് കളിക്കുമ്പോള്‍ പതറുന്ന മുന്‍കാലമല്ല ഇന്ത്യ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. വിരാട് കോഹ്‌ലി നന്നായി കളിച്ചാല്‍ ഇന്ത്യ വിജയിക്കുമെന്നതാണ് അവസ്ഥ, അഫ്രിദി വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയില്‍ ഒരു ഏകദിന പരമ്പര വിജയിച്ച ചരിത്രം ഇന്ത്യക്കില്ല. നിലവില്‍ പരമ്പരയില്‍ 3-0ന് മുന്നിലുള്ള ഇന്ത്യക്ക് ഒരു മത്സരവിജയം മാത്രം അകലെയാണ് ആ ചരിത്ര നിമിഷം.

സ്വിറ്റ്‌സര്‍ലണ്ടില്‍ ഐസ് ക്രിക്കറ്റ് 2018ല്‍ പങ്കെടുക്കവെയാണ് മുന്‍ പാക് താരത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ക്രിക്കറ്റും, തീവ്രവാദവും ഒരുമിച്ച് പോകില്ലെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ഐസിസി മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.