CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 48 Seconds Ago
Breaking Now

ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മദ്രസ അധ്യാപകന്റെ സിറ്റ്-അപ്പ് ശിക്ഷ; 330 സിറ്റ്-അപ്പ് എടുത്ത കുട്ടിക്ക് വീണ്ടും ഓപ്പറേഷന്‍

കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് അധ്യാപകന്റെ പക്ഷം.

ഹെര്‍ണിയ ഓപ്പറേഷന്‍ മൂലം ഒരാഴ്ച മദ്രസയില്‍ പഠിക്കാന്‍ എത്തിയില്ലെന്ന കാരണത്താല്‍ ശിക്ഷാവിധി നടപ്പാക്കിയതിനെത്തുടര്‍ന്ന് കുട്ടിക്ക് വീണ്ടും ഓപ്പറേഷന്‍. 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്വിബ് മുള്ളിക്കിനാണ് മദ്രസ അധ്യാപകന്‍ സിറ്റ്-അപ്പ് എടുപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് സംഭവം. ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞെത്തിയ കുട്ടിയെ കൊണ്ട് 330 സിറ്റ്-അപ്പാണ് അധ്യാപകന്‍ എടുപ്പിച്ചത്.

മദ്രസയില്‍ ഒരാഴ്ച ഹാജരായില്ലെന്നതാണ് കുട്ടി ചെയ്ത കുറ്റം. സംഭവത്തില്‍ പരാതി നല്‍കിയില്ലെങ്കിലും ആര്‍ടിഇ ആക്ട് പ്രകാരമാണ് ശാരീരിക ശിക്ഷാവിധി നടപ്പാക്കിയതിന് പോലീസ് കേസ് എടുത്തത്. തനിക്ക് ഹെര്‍ണിയ ഓപ്പറേഷന്‍ നടത്തിയതിനാല്‍ സിറ്റ്-അപ്പ് എടുക്കാന്‍ കഴിയില്ലെന്ന് അധ്യാപകന്‍ മിത്തു ഖാനോട് പറഞ്ഞെങ്കില്‍ ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്ന് കുട്ടി പറയുന്നു.

നിര്‍ബന്ധിച്ച് സിറ്റ് അപ്പ് എടുപ്പിച്ചതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി ഇരുന്ന് എഴുന്നേറ്റത് മൂലം സ്റ്റിച്ചുകളെല്ലാം പൊട്ടിപ്പോയിരുന്നു. കുട്ടിയെ എന്ത് ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അന്വേഷിച്ചപ്പോഴാണ് അമ്മ അധ്യാപകന്റെ ശിക്ഷയെക്കുറിച്ച് പറയുന്നത്.

എന്നാല്‍ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് അധ്യാപകന്റെ പക്ഷം. കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദമുണ്ടെന്നാണ് മിത്തു ഖാന്റെ നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്നും മദ്രസ അധികൃതര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.