CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 39 Seconds Ago
Breaking Now

പ്രധാനമന്ത്രി വണ്ടിയോടിക്കുന്നത് പിന്നിലേക്ക് നോക്കി; നേരെ നോക്കി ഓടിച്ചാല്‍ കുഴിയില്‍ വീഴില്ലെന്ന് രാഹുല്‍ ഗാന്ധി

ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് നേടി

രാജ്യത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെ നോക്കിയല്ല വാഹനം ഓടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റിയര്‍ വ്യൂ മിററിലാണ് അദ്ദേഹത്തിന്റെ നോട്ടം, പിന്നിലേക്ക് നോക്കി ഓടിക്കുമ്പോഴാണ് കുഴിയില്‍ വീഴുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണ്ണാടകത്തില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

പിന്നിലേക്ക് നോക്കിയാണ് പ്രധാനമന്ത്രി മോദി വാഹനം മുന്നോട്ട് ഓടിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം കാര്‍ കുഴികളില്‍ വീഴ്ത്തുന്നത്. ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹം പിന്നിലേക്കല്ല, മുന്നോട്ട് തന്നെ നോക്കണം', ഹോസ്‌പേട്ടിലെ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരിഹാസം ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ പിന്നോട്ടുള്ള നോട്ടമാണ് നോട്ട് നിരോധനവും, ഗബ്ബര്‍ സിംഗ് ടാക്‌സിനും കാരണമായതെന്നും രാഹുല്‍ പരിഹസിച്ചു. റാഫേല്‍ കരാറില്‍ ഒരു സുഹൃത്തിനായി പ്രധാനമന്ത്രി മാറ്റങ്ങള്‍ വരുത്തിയെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ പണിയെടുക്കുന്നുണ്ട്. പ്രധാനമന്ത്രി എന്നാണ് പണി ചെയ്യുകയെന്നും രാഹുല്‍ ചോദിക്കുന്നു.

ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് നേടിയിരുന്നെന്നും രാഹുല്‍ ആരോപിച്ചു. സോണിയ ഗാന്ധിയെ ആവശ്യമുള്ള സമയങ്ങളില്‍ എല്ലാം പിന്തുണച്ച ബെല്ലാരിയെ ഒരിക്കലും മറക്കില്ലെന്ന ഇമോഷണല്‍ പ്രഖ്യാപനവും രാഹുല്‍ നടത്തി.




കൂടുതല്‍വാര്‍ത്തകള്‍.