CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 24 Seconds Ago
Breaking Now

പൊതുജനമാണ് സാര്‍ ; ശ്രീജിത്തിന്റെ സമര വേദിയില്‍ ശ്രദ്ധേയനായ യുവാവ് ചെങ്ങന്നൂരില്‍ മത്സരിക്കും ; ശ്രീജിത്തും പ്രചരണത്തിന് എത്തും

താന്‍ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്ന് ആന്റേഴ്‌സണ്‍

ശ്രീജിത്തിന്റെ സമരത്തിനിടെ പ്രതിപക്ഷനേതാവിനെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയനായ യുവാവ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു. സമരപന്തലില്‍ എത്തിയ രമേശ് ചെന്നിത്തലയോട് പൊതുജനമാണ് സാര്‍ എന്ന് പറഞ്ഞ് വിമര്‍ശനം ഉന്നയിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേഡ് ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട അനിയന്‍ ശ്രീജിവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തല, സമരപ്പന്തലില്‍ തന്നെ ചോദ്യം ചെയ്ത യുവാവിനോട് നീയാരാണ് എന്ന് ചോദിച്ചു. ' ഞാന്‍ പൊതുജനമാണ് സാര്‍ ' എന്ന ആന്‍ഡേഴ്‌സണ്‍ന്റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഫെയ്‌സ് ബുക്ക് ലൈവില്‍ പറഞ്ഞ ആന്റേഴ്‌സണ്‍ താന്‍ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞു. സാധാരണക്കാരനെ വിലയില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് ഇന്നുള്ളത്. ഈ രാഷ്ട്രീയക്കാര്‍ക്കെതിരെ യുവാക്കളെ അണിനിരത്തും. സോഷ്യല്‍ മീഡിയയുടെ പിന്തുണയാണ് തനിക്കുള്ളത്, പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ചെന്നിത്തലയെ സമരപ്പന്തലില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആന്‍ഡേഴ്‌സണെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാരിയെല്ലിന് ക്ഷതമേറ്റ ആന്‍ഡേഴ്‌സന്‍ ഇരുപത് ദിവസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. താന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും തന്നെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയോ ആളുകളോ തന്നെ കാണാനോ ആശ്വസിപ്പിക്കാനോ എത്തിയില്ല. മറിച്ച് ഇപ്പോഴും യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ ആക്രമിക്കുകയാണെന്നും ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ് ബുക്ക് ലൈവില്‍ ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.