CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 33 Seconds Ago
Breaking Now

ചാക്കിലുണ്ടായിരുന്ന കുട്ടി ബൈക്കില്‍ നിന്ന് തെറിച്ചുവീഴുന്നത് കണ്ടു ; കുട്ടിയെ തട്ടികൊണ്ടുപോകുന്നുവെന്ന് കഥ മെനഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

സോഷ്യല്‍മീഡിയയില്‍ നീരീക്ഷണം ഊര്‍ജ്ജിതമാക്കി.

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് വീടുകളില്‍ കറുത്ത  സ്റ്റിക്കര്‍ ഒട്ടിക്കുന്നതെന്ന പ്രചരണം വ്യാപകമാണ്. ഇതു ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് വരെ നീങ്ങുന്നു.ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ നീരീക്ഷണം ഊര്‍ജ്ജിതമാക്കി.

സന്ദേശത്തെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറായ അബൂബക്കറും ഷിബുവും അറസ്റ്റിലായത്.താന്‍ ഓടിച്ചിരുന്ന ഓട്ടോ ഒരു ബൈക്കില്‍ തട്ടിയെന്നും  ബൈക്കിന്റെ പിന്നില്‍ നിന്നും ഒരു കുട്ടി തെറിച്ചു വീണെന്നുമായിരുന്നു സന്ദേം. ബൈക്ക് ഓടിച്ചിരുന്നവര്‍ തങ്ങളുടെ കുട്ടിയാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഇതു വ്യാപകമായി പ്രചരിക്കുന്നുണ്ട്. അബൂബക്കറിന്റെ ശബ്ദ സന്ദേശം പ്രചരിപ്പിച്ചത് ഷിബുവാണ് .




കൂടുതല്‍വാര്‍ത്തകള്‍.