Breaking Now

കൊല്ലപ്പെട്ട എംപി ജോ കോക്‌സിന്റെ ഭര്‍ത്താവിനെതിരെ ലൈംഗിക ആരോപണം; ഹാര്‍വാര്‍ഡ് ബാറില്‍ യുഎസ് വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി കയറിപ്പിടിച്ചു, വായില്‍ ബലമായി കൈവിരല്‍ കടത്തി; സംഭവം ഭാര്യയുടെ മരണത്തിന് 9 മാസം മുന്‍പ്

തന്നെ മദ്യപിച്ച് വശത്താക്കാമെന്നായിരുന്നു കോക്‌സിന്റെ ഉദ്ദേശമെന്ന് യുവതി ആരോപിക്കുന്നു

ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണങ്ങള്‍ ഉയരുന്നത് പതിവാണ്. എന്നാല്‍ ഇന്നലെ പുറത്തുവന്ന ആരോപണങ്ങള്‍ കൊല്ലപ്പെട്ട ലേബര്‍ എംപി ജോ കോക്‌സിന്റെ ഭര്‍ത്താവിനെതിരെയാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഒരു മുതിര്‍ന്ന യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥയാണ് ബ്രെന്‍ഡന്‍ കോക്‌സിനെതിരെ അമേരിക്കന്‍ പോലീസില്‍ മൊഴി രേഖപ്പെടുത്തിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ലൈംഗികമായി അപമാനിച്ചെന്നാണ് ഉദ്യോഗസ്ഥ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം കോക്‌സ് നിഷേധിക്കുകയാണ്. 

ജീവനക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് സേവ് ദി ചില്‍ഡ്രണില്‍ നിന്നും സീനിയര്‍ എക്‌സിക്യൂട്ടീവ് സ്ഥാനം കോക്‌സ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയുടെ ആരോപണം. മസാച്ചുസെറ്റ്‌സ് പോലീസ് രേഖകള്‍ പ്രകാരം ഹാര്‍വാര്‍ഡ് ബാറില്‍ വെച്ച് കോക്‌സ് സ്ത്രീയെ പല തവണ കയറിപ്പിച്ചു. മുടിയില്‍ പിടിച്ച് വലിക്കുകയും, കൈവിരല്‍ ബലമായി ഇവരുടെ വായില്‍ കടത്തുകയും ചെയ്തു. കൂടുതല്‍ മദ്യപിക്കാന്‍ ഇയാള്‍ പല തവണ ശ്രമിച്ചു. സ്ത്രീയെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും, വയറില്‍ തൊടുകയും ചെയ്തപ്പോള്‍ ഇവര്‍ വിലക്കുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. 

പിന്നീട് അശ്ലീലമായ ഒരു സന്ദേശം ഇയാള്‍ അയയ്ക്കുകയും ചെയ്തു. കോക്‌സ് വീണ്ടും തന്നെ ശല്യം ചെയ്യുമെന്ന് സ്ത്രീ ആശങ്കപ്പെട്ടിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിഷേധിച്ച് കോക്‌സിന്റെ അഭിഭാഷകര്‍ രംഗത്തെത്തി. ഇത്തരം ലൈംഗികമായ കടന്നുകയറ്റം നടന്നിട്ടില്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 30-കളില്‍ പ്രായമുള്ള യുവതിയാണ് കോക്‌സിന്റെ കടന്നുകയറ്റത്തിന് വിധേയമായത്. ഹെയ്തിയില്‍ വേശ്യകളെ ഉപയോഗപ്പെടുത്തിയെന്ന സംഭവത്തില്‍ ജീവനക്കാര്‍ രഹസ്യമായി രാജിവെയ്ക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഓക്‌സ്ഫാം പരാജയപ്പെട്ടെന്ന വാര്‍ത്തയ്ക്കിടെയാണ് കോക്‌സിനെതിരെ ആരോപണം വരുന്നത്. 

2009ലാണ് കോക്‌സ് ജോയെ വിവാഹം ചെയ്യുന്നത്. ഇയു ഹിതപരിശോധനയ്ക്ക് ഒരാഴ്ച മുന്‍പായിരുന്നു ജോയുടെ കൊല. ഇതിന് ശേഷം രണ്ട് മക്കളെ പരിപാലിച്ച് ജോ കോക്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കോക്‌സ്. തന്നെ മദ്യപിച്ച് വശത്താക്കാമെന്നായിരുന്നു കോക്‌സിന്റെ ഉദ്ദേശമെന്ന് യുവതി ആരോപിക്കുന്നു. താമസസ്ഥലത്തേക്ക് പോകാമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അത്തരം ബന്ധത്തിന് താല്‍പര്യമില്ലെന്ന് ഇവര്‍ മറുപടി നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.