CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 41 Seconds Ago
Breaking Now

ഹാരിയെയും മെഗാനെയും കെട്ടിക്കാനുള്ള ചുമതല കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്; വിവാഹത്തിന് ശേഷം കുതിരവണ്ടിയില്‍ നഗരപ്രദ്യക്ഷണം; സെന്റ് ജോര്‍ജ്ജ് ഹാളില്‍ റിസപ്ഷന്‍; രാജകീയ വിവാഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് കൊട്ടാരം

ലോകനേതാക്കളെ ക്ഷണിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അണിയറയില്‍ ചര്‍ച്ചകള്‍ അരങ്ങേറുന്നതായാണ് സൂചന

കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവാഹം കഴിച്ച ശേഷം ഹാരി രാജകുമാരനും മെഗാന്‍ മാര്‍ക്കിളും വിന്‍ഡ്‌സറില്‍ കുതിരവണ്ടിയില്‍ നഗരപ്രദ്യക്ഷണം നടത്തും. മെയ് 19ന് നടക്കുന്ന രാജകീയ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെന്‍സിംഗ്ടണ്‍ കൊട്ടാരം പുറത്തുവിട്ടതോടെയാണ് രണ്ട് മൈല്‍ ദൈര്‍ഘ്യമുള്ള നഗരം ചുറ്റല്‍ സ്ഥിരീകരിച്ചത്. ആറ് തെരുവുകള്‍ കടന്ന് വിന്‍ഡ്‌സര്‍ കാസിലില്‍ തിരികെയെത്തുന്ന യാത്രയില്‍ ദമ്പതികളെ ഒരുനോക്ക് കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

15-ാം നൂറ്റാണ്ടിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടക്കുന്ന വിവാഹ സര്‍വ്വീസ് വിന്‍ഡ്‌സര്‍ ഡീന്‍ കൂടിയായ റൈറ്റ് റവ. ഡേവിഡ് കോണറാകും നയിക്കുക. ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിക്ക് മുന്‍പാകെയാണ് രാജകീയ ദമ്പതികള്‍ വിവാഹ പ്രതിജ്ഞ എടുക്കുക. വിവാഹമോചിതയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയിട്ടും ഇതിന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അനുമതി ലഭിച്ച ആധുനിക കാലത്തെ പ്രഥമ മുതിര്‍ന്ന രാജകുടുംബാംഗമാണ് 33-കാരനായ ഹാരി. ചാള്‍സ് രാജകുമാരനും, കോണ്‍വാള്‍ ഡച്ചസിനും 2005-ല്‍ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ബ്ലസിംഗ് ലഭിച്ചെങ്കിലും മതപരമായ ചടങ്ങിന് പകരം വിന്‍ഡ്‌സര്‍ ഗില്‍ഡ്ഹാളില്‍ സിവില്‍ സര്‍വ്വീസാണ് ലഭിച്ചത്. 

12 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് 1 മണിക്ക് അവസാനിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി. നഗരപ്രദ്യക്ഷണം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സെന്റ് ജോര്‍ജ്ജ് ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് റിസപ്ഷന്‍ നല്‍കും. വൈകുന്നേരം ചാള്‍സ് രാജകുമാരന്‍ ആതിഥ്യം അരുളുന്ന പാര്‍ട്ടി നടക്കും. നവദമ്പതികള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമായാണ് പാര്‍ട്ടി. 2011-ല്‍ വില്ല്യം-കെയ്റ്റ് ദമ്പതികള്‍ക്കും ഇത്തരത്തില്‍ ചാള്‍സ് പാര്‍ട്ടി നല്‍കിയിരുന്നു. അതേസമയം ചടങ്ങിലേക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അണിയറയില്‍ ചര്‍ച്ചകള്‍ അരങ്ങേറുന്നതായാണ് സൂചന. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ക്ഷണിക്കാതെ ഹാരിയുടെ സുഹൃത്ത് ബരാക് ഒബാമയെ ക്ഷണിച്ചാല്‍ പണിയാകുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ആരെയും വിളിക്കേണ്ടെന്ന നിലയിലാണ് തല്‍ക്കാലം കാര്യങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.