CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 29 Seconds Ago
Breaking Now

ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലനായി ഇന്ദ്രജിത്ത്

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ വില്ലനായി ഇന്ദ്രജിത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ നായകനായും ഇന്ദ്രജിത്ത് വില്ലനായും എത്തുമ്പോള്‍ ലൂസീഫറിന്റെ ലെവല്‍ മാറുമെന്നാണ് സിനിമാ ഗ്രൂപ്പുകളിലെ സംസാരം.

ഇന്ദ്രജിത്ത് തന്നെയായിരിക്കും ലൂസിഫറിലെ വില്ലന്‍ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരത്തിലൊരു സൂചന മാത്രമാണ് സ്രോതസ്സുകളില്‍നിന്ന് ലഭിച്ചത്. കരിയറില്‍ എപ്പോഴും വ്യത്യസ്തമായ റോളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ഇന്ദ്രജിത്ത് വില്ലന്‍ വേഷങ്ങളോട് നോ പറയുന്ന താരമല്ല എന്നതാണ് ഈ വാര്‍ത്തയില്‍ വാസ്തവമുണ്ടായേക്കാമെന്ന ചിന്ത ജനിപ്പിച്ചത്.

ലൂസിഫറിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനത്തോടെ കാണുമെന്നാണ് നേരത്തെ പൃഥ്വിരാജ് നല്‍കിയ സൂചന. ഒടിയന് ശേഷമായിരിക്കും ലൂസിഫറിന്റെ ജോലികള്‍ തുടങ്ങുക. ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

വിമാനം ആയിരുന്നു പൃഥ്വിരാജിന്റെ അവസാനത്തെ റിലീസ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണം: ദ് ഡെട്രോയിറ്റ് ക്രോസിംഗ്, മൈ സ്റ്റോറി തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.