CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 50 Seconds Ago
Breaking Now

ഇന്ത്യന്‍ സൈന്യത്തിന് ഒരു യുദ്ധത്തിന് തയ്യാറെടുക്കാന്‍ മാസങ്ങള്‍ വേണം; ആവശ്യം വന്നാല്‍ രാജ്യത്തിനായി യുദ്ധത്തിന് തയ്യാറാകാന്‍ ആര്‍എസ്എസിന് മൂന്ന് ദിവസം മതിയെന്ന് മോഹന്‍ ഭഗവത്

രാജ്യത്തെ സൈന്യത്തിന് ഒരു യുദ്ധത്തിനായി തയ്യാറെടുക്കാന്‍ 6 മുതല്‍ 7 മാസം വരെ വേണം

രാജ്യത്തിനായി യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഒരു സൈന്യത്തെ ഒരുക്കാന്‍ സംഘടനയ്ക്ക് മൂന്ന് ദിവസം മതിയെന്ന പ്രസ്താവനയുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹന്‍ ഭഗവത്. അത്തരമൊരു ആവശ്യം ഉയര്‍ന്നാല്‍ മൂന്ന് ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കുമെന്നാണ് ആര്‍എസ്എസ് സര്‍സംഘചാലക് പ്രസ്താവിച്ചത്. മുസാഫര്‍പൂരില്‍ ആറ് ദിവസത്തെ സന്ദര്‍ശനം നടത്തിയ ഭഗവത് അവസാനദിവസം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്. 

രാജ്യത്തെ സൈന്യത്തിന് ഒരു യുദ്ധത്തിനായി തയ്യാറെടുക്കാന്‍ 6 മുതല്‍ 7 മാസം വരെ വേണം. എന്നാല്‍ സംഘത്തിന് സൈനികശേഷി ഏകോപിപ്പിക്കാന്‍ മൂന്ന് ദിവസം മതിയാകും. അതാണ് സംഘത്തിന്റെ ശക്തിയും. രാജ്യം അത്തരമൊരു സാഹചര്യം നേരിട്ടാല്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് തന്നെ പ്രവര്‍ത്തിക്കാന്‍ സ്വയംസേവകര്‍ തയ്യാറായിരിക്കും, ഭരണഘടന അത്തരമൊരു ഇടപെടല്‍ അനുവദിക്കുമെങ്കില്‍ സൈനിക നീക്കത്തിന്റെ ഭാഗമാകാന്‍ തയ്യാറാണെന്നാണ് ആര്‍എസ്എസ് മേധാവി വ്യക്തമാക്കി. 

സംഘം ഒരു സൈനിക വിഭാഗമോ, അര്‍ദ്ധസൈനിക വിഭാഗമോ അല്ലെന്നും ഭഗവത് പറഞ്ഞു. എന്നാല്‍ സൈന്യത്തെ പോലെ അച്ചടക്കം പരിശീലിക്കുന്നു. ഒരു കുടുംബ സംഘടനയാണ് ആര്‍എസ്എസ്. രാജ്യത്തിനായി എന്ത് ത്യാഗം ചെയ്യാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സന്തോഷത്തോടെ മുന്നോട്ട് വരുമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു. വ്യക്തിപരവും, കുടുംബത്തിലും, സാമൂഹിക രീതികളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാതൃക സൃഷ്ടിക്കണമെന്നും ഭഗവത് ആഹ്വാനം ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.