CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 52 Seconds Ago
Breaking Now

വേദനയുടെ ലോകത്ത് നിന്ന് ദൈവ സന്നിധിയിലേക്ക്‌ യാത്രയായ സാജന്റെ അന്ത്യകര്‍മ്മങ്ങള്‍ മാര്‍ച്ച് 2ന് ബ്രിസ്റ്റോളിൽ ; യുകെ മലയാളികള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തും.

11 മണിയോടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യ ബലിയോടുകൂടി അന്ത്യകര്‍മ്മങ്ങള്‍ ആരംഭിയ്ക്കും.

കഴിഞ്ഞ ദിവസം ബ്രിസ്റ്റോളിന് അടുത്ത് സോമര്‍സെറ്റില്‍ നിര്യാതനായ ജോസഫ് സക്കറിയ (സാജന്‍ പണക്കത്തോട്ടം (52)ന്റെ അന്ത്യകര്‍മ്മങ്ങള്‍ മാര്‍ച്ച് 2ന് ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്. പത്തു മണിയോടുകൂടി പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍കൂടി സാജനെ അവസാനമായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.11 മണിയോടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യ ബലിയോടുകൂടി അന്ത്യകര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. ഒരു മണിയോടെ ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലേക്ക് കൊണ്ടുപോകും.അവിടെ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിലെ അംഗമായിരുന്ന സാജന്‍ നാട്ടില്‍ ചേര്‍പ്പുങ്കല്‍ ഫൊറാന ചര്‍ച്ച് ഇടവകാംഗമാണ്.  

2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. 

2004ല്‍ പാര്‍കിന്‍സണ്‍സ് രോഗം സാജനെ കീഴടക്കിയപ്പോള്‍ മുതല്‍ ഭാര്യ മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ പരിപൂര്‍ണ്ണ പരിചരണം ഏറ്റെടുത്തത്. ഒടുവില്‍ മേരിയെയും മക്കളെയും വിട്ട് ഈ ലോകത്ത് നിന്നും സാജന്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. 

ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.

Church address;

St Joseph Catholic Church,

Fishponds,Bristol,

BS16 3QT.

Cemtery Address;

South Bristol Crematorium

Bridgewater Road,

Bedminister Down,

Bristol,

BS13 7AS

Contact:

Binoy Vallachirayil 

07908003514

Joji Panackathottam

07588445030

Lijo Joseph (Trustee STSMCC Bristol)

07988140291

 




കൂടുതല്‍വാര്‍ത്തകള്‍.