CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 34 Seconds Ago
Breaking Now

ഭീകരരുടെ വെടിയുണ്ടകള്‍ തുളഞ്ഞ് കയറിയിട്ടും അവള്‍ പിടിച്ചുനിന്നു വയറ്റിലുള്ള കുഞ്ഞിന് വേണ്ടി; ജവാന്മാര്‍ അവളെ സുരക്ഷിതത്വത്തിലേക്ക് നീക്കി; ശരീരത്തില്‍ ബുള്ളറ്റുമായി പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഷാസ്ദ

ഓടിയെത്തിയ ജവാന്മാര്‍ ഷാസ്ദയുടെ രക്ഷയ്ക്കായെത്തി

സെഡേഷന്റെ ഉള്ളതിനാല്‍ ബോധത്തിന് അല്‍പ്പം മങ്ങലുണ്ട്. പക്ഷെ അരികില്‍ കിടക്കുന്നവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയും. ഭീകരര്‍ ബുള്ളറ്റുകള്‍ ശരീരം ലക്ഷ്യമാക്കി ഉതിര്‍ക്കുമ്പോഴും മരണത്തിന് വിട്ടുകൊടുക്കാതെ ഷാസ്ദയെ കാത്തത് പിറക്കാനിരിക്കുന്ന കുഞ്ഞും, ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള ജവാന്മാരുമായിരുന്നു. കഴിഞ്ഞ ദിവസം സുഞ്ച്‌വാന്‍ മിലിറ്ററി ക്യാംപ് അക്രമണത്തില്‍ പരുക്കേറ്റ ജമ്മു & കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി സിപാഹി നാസിറിന്റെ ഭാര്യ ഷാസ്ദയാണ് ബുള്ളറ്റുകളെ അതിജീവിച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മൂന്ന് പാകിസ്ഥാനി ഭീകരരാണ് സൈനിക ക്യാംപില്‍ ഇരച്ചുകയറി നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്തത്. 35 ആഴ്ച ഗര്‍ഭിണിയായ ഷാസ്ദ ഈ ബുള്ളറ്റ് മഴയില്‍ നിന്നും രക്ഷ തേടി ഓടിയെങ്കിലും പുറത്ത് വെടിയുണ്ടകള്‍ തുളച്ചുകയറി. ഓടിയെത്തിയ ജവാന്മാര്‍ ഷാസ്ദയുടെ രക്ഷയ്ക്കായെത്തി. ഭീകരര്‍ വെടിയുതിര്‍ക്കുമ്പോഴും യുവതിയെ സുരക്ഷിതത്വത്തിലേക്ക് എത്തിക്കാനായിരുന്നു ജവാന്മാര്‍ ശ്രമിച്ചത്.

ഈ സമയം കൊണ്ട് തന്നെ ചോര നല്ല രീതിയില്‍ വാര്‍ന്നു തുടങ്ങിയിരുന്നു. ശരീരം തളരുന്ന അവസ്ഥയിലായ ഷാസ്ദയെ ജവാന്മാര്‍ പുറത്തേക്ക് എത്തിച്ചു. ജമ്മു ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളും, പീഡിയാട്രിക്, ഓര്‍ത്തോ സര്‍ജന്‍മാരും അടങ്ങുന്ന സംഘം യുവതിയുടെ ജീവന്‍ രക്ഷിക്കാനായി എത്തി. യുവതിയുടെ നില ഭദ്രമാക്കിയ ശേഷമായിരുന്നു വയറ്റില്‍ കിടന്ന കുഞ്ഞിനെ ആര്‍മി സര്‍ജന്‍മാര്‍ സി സെക്ഷനിലൂടെ പുറത്തെത്തിച്ചത്.

'ഷാസ്ദ ഒരു ശക്തയായ സ്ത്രീയാണ്. വേദനയെ സഹിച്ച് ചികിത്സയോട് പോസിറ്റീവായി പ്രതികരിച്ചു. സി സെക്ഷനിലൂടെ ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് അവര്‍ ജന്മം നല്‍കി', കേണല്‍ ജ്യോതി ജോഷി വ്യക്തമാക്കി. ഇതിന് ശേഷമാണ് രണ്ടാം മെഡിക്കല്‍ ടീം ഷാസ്ദയുടെ ശരീരത്തില്‍ തുളഞ്ഞുകയറിയ ബുള്ളറ്റുകള്‍ നീക്കം ചെയ്തത്. അമ്മയും, മകളും സുഖമായി ഇരിക്കുന്നു, എന്നിരുന്നാലും പൂര്‍ണ്ണ ആരോഗ്യം നേടുന്നത് വരെ ആശുപത്രിയില്‍ തുടരും, സൈനിക ആശുപത്രി രജിസ്ട്രാര്‍ കേണല്‍ അനുപം വ്യക്തമാക്കി.

ഭാര്യക്ക് വെടിയേല്‍ക്കുമ്പോള്‍ ഭര്‍ത്താവ് നാസിര്‍ ഭീകരരുമായുള്ള പോരാട്ടത്തിലായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും രക്ഷിച്ചതിന് ദൈവത്തോട് മാത്രമല്ല സൈനിക ഡോക്ടര്‍മാരോട് കൂടിയാണ് നാസിര്‍ നന്ദി പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.