CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 40 Seconds Ago
Breaking Now

ക്രോയ്‌ഡോണില്‍ മലയാളി യുവതി അന്തരിച്ചു ; അനിത പിള്ളയുടെ മരണത്തില്‍ വേദനയോടെ യുകെ മലയാളികള്‍

അനിത പിള്ളയെന്ന 43 കാരിയുടെ മരണം യുകെ മലയാളി സമൂഹത്തിനിടയില്‍ വേദനയാകുകയാണ്.

അപ്രതീക്ഷിത മരണങ്ങള്‍ യുകെ മലയാളികളെ ഏറെ വേദനിപ്പിക്കുകയാണ്. ക്രോയ്‌ഡോണില്‍ നിന്ന് മറ്റൊരു മരണവാര്‍ത്ത കൂടി എത്തി. ക്രോയ്‌ഡോണിലെ സെല്‍ഡണില്‍ താമസിക്കുന്ന മലയാളി യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. അനിത പിള്ളയെന്ന 43 കാരിയുടെ മരണം യുകെ മലയാളി സമൂഹത്തിനിടയില്‍ വേദനയാകുകയാണ്.

ഫെബ്രുവരി 5 നാണ് അനിത ഈ ലോകത്തോട് വിടപറഞ്ഞത്. അനീതയുടെ മരണ കാരണത്തെ കുറിച്ചോ മരണാനന്തര ചടങ്ങിനെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഗ്രീഷ്മ ജയശ്രീ ദമ്പതികളുടെ മൂത്ത മകളാണ് മരിച്ച അനിത. കവിതയാണ് അനിതയുടെ സഹോദരി. കെന്റില്‍ താമസിക്കുന്ന ചന്ദ്രിക രാമു ദമ്പതികള്‍ അനിതയുടെ ബന്ധുക്കളാണ് .




കൂടുതല്‍വാര്‍ത്തകള്‍.