CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 36 Seconds Ago
Breaking Now

ബസില്‍ അടുത്തിരുന്ന് മധ്യവയസ്‌കന്റെ സ്വയംഭോഗം; സഹായം അഭ്യര്‍ത്ഥിച്ചിട്ടും യാത്രക്കാര്‍ തിരിഞ്ഞുനോക്കിയില്ല; വീഡിയോ ഷൂട്ട് ചെയ്ത് പരാതിക്കൊപ്പം നല്‍കി വിദ്യാര്‍ത്ഥിനി

പ്രശ്‌നമുണ്ടെങ്കില്‍ പെണ്‍കുട്ടിയോട് ബസില്‍ നിന്നും ഇറങ്ങിപ്പോകാനായിരുന്നു ഇയാളുടെ ഉപദേശം.

ബസില്‍ അടുത്തിരുന്ന് യാത്ര ചെയ്ത സഹയാത്രികനെതിരെ പരാതിയുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി. തന്റെ അടുത്തിരുന്ന യാത്രക്കാരന്‍ യാതൊരു നാണവുമില്ലാതെ സ്വയംഭോഗം ചെയ്യുകയും, വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

ഡല്‍ഹിയില്‍ വസന്ത് വില്ലേജിനും, ഐഐടി ഗെയിറ്റിനും ഇടയിലൂള്ള റൂട്ടിലായിരുന്നു സംഭവം. സഹയാത്രികന്റെ പേക്കൂത്ത് കണ്ട് വിദ്യാര്‍ത്ഥിനി ബഹളം വെച്ചെങ്കില്‍ ഇയാള്‍ മൈന്‍ഡ് ചെയ്തില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. മറ്റ് യാത്രക്കാര്‍ ഇതില്‍ ഇടപെടാനും തയ്യാറായില്ല. മറ്റ് വഴികളില്ലാതെ വന്നതോടെ പെണ്‍കുട്ടി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

യാത്രക്കാരന്‍ പൊതുഗതാഗത സംവിധാനത്തില്‍ ഇരുന്ന് ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയിട്ടും ഇതൊരു ലൈംഗിക അപമാനമായി മറ്റ് യാത്രക്കാര്‍ പരിഗണിച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്നു. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗ് വെച്ച് സ്വകാര്യ ഭാഗം മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിച്ച ശേഷമാണ് പെണ്‍കുട്ടിയെ കാണിച്ച് ഇയാള്‍ സ്വയംഭോഗം ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

പെണ്‍കുട്ടി ബഹളം വെച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ വന്നതോടെ ഇയാള്‍ പ്രകടനം തുടര്‍ന്നു. പ്രശ്‌നമുണ്ടെങ്കില്‍ പെണ്‍കുട്ടിയോട് ബസില്‍ നിന്നും ഇറങ്ങിപ്പോകാനായിരുന്നു ഇയാളുടെ ഉപദേശം. ബസുകളില്‍ സിസിടിവി സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യന്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിട്ട് ഏറെ നാളായെങ്കിലും നടപ്പായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.