CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 37 Seconds Ago
Breaking Now

നിയമപോരാട്ടത്തില്‍ മദ്യരാജാവ് വിജയ് മല്ല്യക്ക് തിരിച്ചടി; സിംഗപ്പൂര്‍ കമ്പനിക്ക് 90 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യുകെ ഹൈക്കോടതി ഉത്തരവിട്ടു

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനൊപ്പം യുണൈറ്റഡ് ബ്രൂവറീസും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്

മദ്യരാജാവ് വിജയ് മല്ല്യക്ക് യുകെ ഹൈക്കോടതി വക എട്ടിന്റെ പണി. പ്രവര്‍ത്തനരഹിതമായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബിഒസി ഏവിയേഷനുമായി നടത്തിയ നിയപോരാട്ടത്തിലാണ് മല്ല്യ തിരിച്ചടി നേരിട്ടത്. 90 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് യുകെ ഹൈക്കോടതി ഉത്തരവിട്ടത്.

ഇന്ത്യയില്‍ 9000 കോടിയുടെ ലോണ്‍ തിരിച്ചടയ്ക്കാതെ മുങ്ങിയ 62-കാരനെതിരെ നാടുകടത്തല്‍ കേസ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അരങ്ങേറവെയാണ് കിംഗ്ഫിഷന്‍ എയര്‍ലൈന്‍സ് വിമാനം ലീസിന് നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതിയിലെ ബിസിനസ്സ് & പ്രോപ്പര്‍ട്ടി കോടതി ജസ്റ്റിസ് പിക്കെന്‍ വ്യക്തമാക്കി.

നാല് വിമാനങ്ങള്‍ കൈമാറാനുള്ള കരാറാണ് ബിഒസി ഏവിയേഷനും കിംഗ്ഫിഷറും തമ്മില്‍ ഒപ്പിട്ടിരുന്നത്. ഇതില്‍ മൂന്ന് വിമാനങ്ങളാണ് കൈമാറിയത്. തുക കൈമാറാതിരുന്നത് മൂലമാണ് നാലാമത്തെ വിമാനം കൈമാറാതെ പോയത്. സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബിഒസി കോടതിയെ സമീപിച്ചത്. ഈ കേസിലാണ് പലിശയും, നിയമ ചെലവുകളും ഉള്‍പ്പെടെ 90 മില്ല്യണ്‍ ഡോളര്‍ അനുവദിച്ചത്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനൊപ്പം യുണൈറ്റഡ് ബ്രൂവറീസും ചേര്‍ന്നാണ് ഈ തുക നല്‍കേണ്ടത്. കിംഗ്ഫിഷര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാടുകടത്തല്‍ കേസില്‍ 650,000 പൗണ്ടിന്റെ ജാമ്യത്തിലാണ് മല്ല്യ.




കൂടുതല്‍വാര്‍ത്തകള്‍.