CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 39 Seconds Ago
Breaking Now

വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഗര്‍ഭിണിയെ തിരിച്ചറിഞ്ഞിട്ടില്ല ; മൃതദേഹം ഉപേക്ഷിച്ചത് സ്ത്രീയും പുരുഷനും ചേര്‍ന്നെന്ന് സൂചന

സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാകും

എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ മൂന്നായി വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ പുരോഗതി. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഒളിപ്പിച്ച ചാക്കുകള്‍ക്ക് സമാനമായ ചാക്കുകെട്ടുമായി രണ്ടുപേര്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പുരുഷന്‍ ബൈക്കോടിക്കുകയാണ്. ചാക്കുകെട്ട് താങ്ങികൊണ്ട് പിന്നില്‍ ഇരിക്കുന്ന സ്ത്രീയേയും വീഡിയോയില്‍ കാണാം.

ഗച്ചിബൗളി ദിശയില്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ദൃശ്യം ആണ് കിട്ടിയത്. സിദ്ദിഖ് നഗറിലോ അജയ് നഗറിലോ വച്ചാകാം കൊലപാതകമെന്നാണ് സൂചന. കൊലയ്ക്ക് ശേഷം പുലര്‍ച്ചെ മൃതദേഹം ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഉപേക്ഷിച്ചു.

ജനുവരി 29ന് പുലര്‍ച്ചെയാണ് സ്ത്രീയേയും പുരുഷനേയും ക്യാമറയില്‍ പതിഞ്ഞത്. അന്ന് രാവിലെ ഏഴരയോടെയാണ് യുവതിയുടെ മൃതദേഹം മുന്‍സിപ്പല്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.ക്യാമറയില്‍ കുടുങ്ങിയ ബൈക്ക് യാത്രികരെ കണ്ടെത്തുന്നതിന് അഞ്ഞൂറോളം പേരെ പോലീസ് ചോദ്യം ചെയ്തു.

ജനുവരി 29നാണ് എട്ടുമാസം ഗര്‍ഭിണിയായ യുവതി കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല .




കൂടുതല്‍വാര്‍ത്തകള്‍.