ബിജെപി നേതാവ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്നയാണ് മകന്. നേതാവ് പഞ്ചാബിലെ ഗോ ശാലയില്‍ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് ആഘോഷമാക്കിയതു വലിയ വാര്‍ത്തയായിരുന്നു.
ഞായറാഴ്ചയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് വിവാഹാഘോഷം ഗോശാലയിലാക്കിയതെന്നാണ് അവിനാശ് റായ് ഖന്ന പറയുന്നത്.
2200 ഓളം പശുക്കളാണ് വിവാഹസല്‍ക്കാരം നടത്തിയ ഗോബിന്ദ് ഗൗതം ഗോശാലയിലുള്ളത്. രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരിലും ബീഫ് നിരോധനത്തിന്റെ പേരിലും അക്രമം നടക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവിന്റെ തീരുമാനം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്