CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 24 Seconds Ago
Breaking Now

അങ്കമാലിയില്‍ മൂന്നംഗ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; പ്രതി പിടിയില്‍

ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പോലീസാണ് പിടികൂടിയത്.

അങ്കമാലിയില്‍ മൂന്നംഗ കുടുംബത്തെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മൂക്കന്നൂര്‍ സ്വദേശി എരപ്പ് ശിവനേയും (60) കുടുംബത്തേയും കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ സഹോദരന്‍ ബാബുവാണ് പിടിയിലായത്. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പോലീസാണ് പിടികൂടിയത്.

ശിവന്റെ ഭാര്യ വല്‍സ(56) മകള്‍ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടു പേര്‍. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. ശിവനും ബാബുവും തമ്മില്‍ ഏറെ നാളായി സ്വത്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് കൊലയിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.




കൂടുതല്‍വാര്‍ത്തകള്‍.