CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 11 Seconds Ago
Breaking Now

ഗാര്യേജിനെ രഹസ്യമായി വീടാക്കി മാറ്റി; തിരിച്ചറിയാതിരിക്കാന്‍ മതിലും, വ്യാജ ഗ്യാരേജ് വാതിലും സ്ഥാപിച്ചു; നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയ ഡോക്ടര്‍ ദമ്പതികള്‍ക്ക് 770 പൗണ്ട് വീതം പിഴ വിധിച്ച് കോടതി; പ്ലാനിംഗ് പെര്‍മിഷന്‍ ഇല്ലാതെ വീട്ടില്‍ മാറ്റങ്ങള്‍ വരുത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്

2015 ഒക്ടോബറിലാണ് ദമ്പതികളുടെ വസതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നത്

നമ്മുടെ സ്വന്തം വീട്ടില്‍ ഇഷ്ടമുള്ളതനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ആരുടെ അനുവാദമാണ് വാങ്ങേണ്ടത്? എനിക്ക് ഇഷ്ടമുള്ളത് പോലെ മാറ്റം വരുത്തും എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ കൗണ്‍സിലുകള്‍ വെറുതെവിടാന്‍ പോകുന്നില്ല. ലീസസ്റ്റര്‍ഷയര്‍ എന്‍ഡെര്‍ബിയിലെ ഡോക്ടര്‍ ദമ്പതികളുടെ അനുഭവം ഇക്കാര്യത്തില്‍ ഒരു പാഠമാണ്. പ്ലാനിംഗ് നിബന്ധനകള്‍ മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം വീട്ടിലെ ഗ്യാരേജ് ഒരു വീടാക്കി മാറ്റിയതാണ് ഇവര്‍ക്ക് പുലിവാലായത്. ഇത് മറച്ചുവെയ്ക്കാന്‍ മതിലും, വ്യാജ ഗ്യാരേജ് ഡോറും സ്ഥാപിച്ച ഡോ. റീത്ത ഹെര്‍സള്ളാ, ഹംദി അല്‍മസ്‌റി എന്നിവരോട് 700 പൗണ്ട് വീതം പിഴയടയ്ക്കാനാണ് ലീസസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. 

2015 ഒക്ടോബറിലാണ് ദമ്പതികളുടെ വസതിയെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നത്. ബ്ലാബി ഡിസ്ട്രിക്ട് കൗണ്‍സില്‍ ഓഫീസര്‍മാര്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് ഗ്യാരേജിനെ താമസസ്ഥമാക്കി മാറ്റിയതായി തിരിച്ചറിയുന്നത്. ഒരു പാര്‍ക്കിംഗ് സ്ലോട്ട് തടസ്സപ്പെടുത്തി മതിലും സ്ഥാപിച്ച ശേഷം ബി4114 ഡുവല്‍ കാര്യേജ്‌വേയിലേക്ക് അനധികൃതമായി ഒരു റൂട്ട് സൃഷ്ടിക്കുകയും ചെയ്തു ഈ ഡോക്ടര്‍ ദമ്പതികള്‍. ദമ്പതികളുടെ അസാന്നിധ്യത്തിലാണ് ലീസസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. 

അനധികൃതമായി വീട്ടില്‍ മാറ്റങ്ങള്‍ വരുത്തി താമസിക്കാന്‍ കൂടുതല്‍ സ്ഥലം സൃഷ്ടിച്ചതോടൊപ്പം ഹൈവേയിലേക്ക് അനധികൃത വഴിയും ഉണ്ടാക്കിയതായി പ്ലാനിംഗ് വക്താവ് വ്യക്തമാക്കി. 1990-ലെ ടൗണ്‍ & കണ്‍ട്രി പ്ലാനിംഗ് ആക്ട് സെക്ഷന്‍ 171 ഡി 1 പ്രകാരം ഡോ. റീത്തയ്ക്കും, അല്‍മസ്‌റിക്കും നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ 2016 ജൂലൈയിലാണ് പുതിയ അപേക്ഷ സമര്‍പ്പിക്കുന്നത്. ഇത് നിരസിക്കപ്പെട്ടതോടെ ഇതോടെ ഇവര്‍ അപ്പീലുമായി പ്ലാനിംഗ് ഇന്‍സ്‌പെക്ടറേറ്റിന് മുന്നിലെത്തി. കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം മതില്‍ പൊളിച്ചെങ്കിലും മുറിയായി മാറ്റിയ ഗ്യാരേജ് പുനസ്ഥാപിക്കാന്‍ ഇവര്‍ തയ്യാറായില്ല. 

ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. 770 പൗണ്ട് പിഴയ്ക്ക് പുറമെ, 1252 പൗണ്ട് നിയമച്ചെലവും, 77 പൗണ്ട് സര്‍ച്ചാര്‍ജ്ജും അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.