CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 20 Seconds Ago
Breaking Now

മകള്‍ അഭിനയ രംഗത്തേക്കോ ? നടി രേഖ പറയുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു രേഖ. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനിന്ന അവര്‍ അടുത്ത കാലത്ത് മടങ്ങിവരികയും ചെയ്തിരുന്നു. രേഖയുടെ മകള്‍ അനുഷ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലുമെല്ലാം ഇതാണിപ്പോള്‍ വാര്‍ത്ത. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി രേഖ. 

എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാക്കുകയാണ്. എന്റെ മകള്‍ക്ക് ഉപരിപഠനത്തിനാണ് താല്‍പര്യം. അവള്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവു ചെയ്ത് പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. രേഖ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രേഖയിപ്പോള്‍. മലയാളത്തില്‍ കിണര്‍ എന്ന പേരിലും തമിഴില്‍ കെനി എന്ന പേരിലും ഈ ചിത്രം പുറത്തിറങ്ങും. നാസര്‍, ജയപ്രദ, പാര്‍ത്ഥിപന്‍, അനു ഹാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.