CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Seconds Ago
Breaking Now

ആരും അറിയാതെ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് കടന്നുചെന്നവള്‍; ഹാരി രാജകുമാരന്റെ വധു ഗ്രെന്‍ഫെല്‍ ദുരന്തത്തില്‍ പെട്ടവരെ ആശ്വസിപ്പിക്കാന്‍ എത്തിയത് രണ്ട് തവണ; എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ മെഗാന്‍ മാര്‍ക്കിള്‍

ഹാരിയെ കൂട്ടാതെയാണ് മെഗാന്‍ ദുരന്തബാധിതര്‍ക്ക് അരികിലെത്തിയത്

ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നുവെങ്കില്‍ അത് 10 പേര്‍ അറിയണം എന്ന് വിശ്വസിക്കുന്നവരാണ് ഇന്നത്തെ സെലിബ്രിറ്റികള്‍. അത് ഒരല്‍പ്പം വ്യത്യസ്തമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ ആരെയും ബോധിപ്പിക്കാതെ സ്വന്തം മനസ്സിന് സംതൃപ്തമായ രീതിയില്‍ ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ ഇറങ്ങിയ ഒരാളുണ്ട്. അടുത്ത മെയ് മാസത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കടന്നുവരുന്ന മെഗാന്‍ മാര്‍ക്കിളാണ് ആ ഒരാള്‍.

71 പേര്‍ കൊല്ലപ്പെട്ട ഗ്രെന്‍ഫെല്‍ ദുരന്ത പ്രദേശത്ത് പ്രധാനമന്ത്രിക്കും പ്രധാന നേതാക്കള്‍ പോലും ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ആരെയും അറിയിക്കാതെ രഹസ്യമായി മെഗാന്‍ ദുരന്തബാധിതരെ ആശ്വസിപ്പിക്കാന്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ജീവിതം തകിടംമറിഞ്ഞ ജനങ്ങളെ ഒറ്റയ്‌ക്കെത്തിയാണ് മെഗാന്‍ ആശ്വസിപ്പിച്ചതത്രേ. വെസ്റ്റ് ലണ്ടന്‍ നോര്‍ത്ത് കെന്‍സിംഗ്ടണിനെ അല്‍ മനാര്‍ കമ്മ്യൂണിറ്റി മോസ്‌കിലാണ് ഹാരിയുടെ വധു എത്തിയത്.

ഹാരിയെ കൂട്ടാതെയാണ് മെഗാന്‍ ദുരന്തബാധിതര്‍ക്ക് അരികിലെത്തിയത്. യുഎസ് താരത്തെ സുരക്ഷിതയായി സൂക്ഷിക്കാന്‍ റോയല്‍ ഓഫീസര്‍മാര്‍ ഒപ്പമുണ്ടായിരുന്നു. മെഗാന്റെ സന്ദര്‍ശനം തങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഗ്രെന്‍ഫെല്‍ കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗം അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ടാകും, അഗം പറഞ്ഞു. 2001-ല്‍ ചാള്‍സ് രാജകുമാരനാണ് അല്‍ മനാര്‍ മോസ്‌ക് തുറന്നത്.

ജൂണ്‍ 14-ന് ഗ്രെന്‍ഫെല്‍ ദുരന്തബാധിതര്‍ക്ക് പിന്തുണ അറിയിച്ച് ഹാരിയും, വില്ല്യമും ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് മെഗാന്‍ മാര്‍ക്കിള്‍ രഹസ്യമായി സന്ദര്‍ശിച്ചെന്ന വിവരം പുറത്തുവരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.