CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 37 Seconds Ago
Breaking Now

യുഎന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് 60000 ലൈംഗിക പീഡനങ്ങള്‍; പ്രീതി പട്ടേലിന് മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ നല്‍കിയത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രണ്ട് ദശകക്കാലമായി ഇത്തരം കുറ്റകൃത്യങ്ങള്‍ മൂടിവെച്ചുവരികയാണത്രെ.

യുഎന്‍ ജീവനക്കാര്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ 60,000 ലൈംഗിക പീഡനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങള്‍ പരിശോധിക്കാതെ വിട്ടുപോകുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം യുകെ ഡിഎഫ്‌ഐഡി സെക്രട്ടറി പ്രീതി പട്ടേലിന് മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ മാക്ലിയോഡ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. 

ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളിലായി കുട്ടികളെ പീഡിപ്പിച്ച 3300 പേര്‍ പ്രവര്‍ത്തിക്കുന്നതായി പ്രൊഫസര്‍ മാക്ലിയോജ് വ്യക്തമാക്കുന്നു. നിരാലംബരയായ സ്ത്രീകള്‍ക്കും, കുട്ടികളുമായും അടുത്ത് ഇടപഴകനായി ഇത്തരക്കാര്‍ ചാരിറ്റി ജോലികളുമായി രംഗത്തിറങ്ങുന്നുണ്ട്. രണ്ട് ദശകക്കാലമായി ഇത്തരം കുറ്റകൃത്യങ്ങള്‍ മൂടിവെച്ചുവരികയാണത്രെ.

കാത്തലിക് സഭകളുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങളുടെ അതേ അവസ്ഥയിലാണ് യുഎന്നിലെ കാര്യങ്ങളുമെന്ന് പ്രൊഫ മാക്ലിയോഡ് പറയുന്നു. തയ്യായ ഉദ്ദേശ്യമുള്ള മനസ്സുമായി ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. യൂണിസെഫ് ടിഷര്‍ട്ട് അണിഞ്ഞാല്‍ ആരും ചോദ്യം ചെയ്യില്ലെന്നതാണ് ഇവരുടെ ഗുണം. ലോകത്താകമാനം ഇതാണ് അവസ്ഥ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് അവസാനിപ്പിക്കേണ്ടതായിരുന്നു, അദ്ദേഹം പറയുന്നു.യുഎന്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ മേധാവിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്ത വ്യക്തിയാണ് പ്രൊഫസര്‍ മക്ലിയോഡ്. യുഎന്‍ സമാധാന പ്രവര്‍ത്തകര്‍ 2016ല്‍ 311 പീഡനങ്ങള്‍ നടത്തിയതായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുറ്റെറാസ് സമ്മതിച്ചിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.