7 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കെയ്സില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. ഒരു മാസം മുന്‍പ് തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവായ അവ്ദേഷ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ഒരു മാസത്തോളം സ്യൂട്ട്കെയ്സില്‍ സൂക്ഷിച്ചത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അവ്ദേഷ് കുടുംബത്തെ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു.
ജനുവരി 7നാണ് നാദാപുരയിലുള്ള പിതാവിന്റെ കടയ്ക്ക് മുന്നില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും വിജയിച്ചില്ല. യുപിഎസ്സി ലക്ഷ്യം വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയായിരുന്നു അവ്ദേഷ്. കുടുംബത്തോട് അടുപ്പം പുലര്‍ത്തിയിരുന്ന ഇയാള്‍ പരാതി നല്‍കാനും, കുട്ടിയെ തിരയാനുമെല്ലാം സഹായത്തിനും ഇറങ്ങിയിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തിരക്കി വരികയാണ്.