CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 7 Minutes 46 Seconds Ago
Breaking Now

ഭാര്യയെ പറ്റിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടും

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമം ഉണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി മേനക ഗാനഅധി. ഇതിനായി ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്തും.

വിവാഹ ശേഷം വിദേശത്തേയ്ക്ക് കടന്നുകളയുന്ന ബര്‍ത്താവിനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമം ഒന്നുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് പോലീസിനെ സമീപിക്കാം. പരാതിയുടെ അടിസ്ഥാന്തില്‍ പോലീസ് എംബസിയ്ക്ക് കത്തയക്കുകയാണ് പതിവ്. പലപ്പോഴും ഇതു ഫലം കാണാറില്ല. അതിനാലാണ് സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിയമം ഉണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പുതിയ നിയമപ്രകാരം എംബസി ഇവര്‍ക്ക് നോട്ടീസ് അയക്കും. മൂന്നു തവണയാണ് നോട്ടീസ് അയക്കുക. ഇതിനുള്ളില്‍ ഹാജരാകണം. അല്ലെങ്കില്‍ ഒളിച്ചോടിയതായി കണക്കാക്കി സ്വത്ത് കണ്ടുകെട്ടി ഭാര്യയ്ക്കും കുടുംബത്തിനും നല്‍കാനാണ് തീരുമാനം.




കൂടുതല്‍വാര്‍ത്തകള്‍.