CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 33 Seconds Ago
Breaking Now

പിഡിപി പറയുന്നു പാകിസ്ഥാനുമായി ചര്‍ച്ചയാകാം; സമ്മതിക്കില്ലെന്ന് ബിജെപി; സൈനികര്‍ മരിക്കുമ്പോള്‍ മോദി സംഭ്രമിക്കുന്നു; വിമര്‍ശനങ്ങളുമായി രാഹുല്‍

ഭീകരര്‍ പാകിസ്ഥാനികളാണെന്നും അതിനുള്ള വില അവര്‍ നല്‍കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

ജമ്മു തീവ്രവാദി അക്രമണത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് ചെയ്യണമെന്നറിയാതെ സംഭ്രമിച്ച് നില്‍ക്കുകയാണ്. ജമ്മു കശ്മീരില്‍ ഭരണസഖ്യം രാജ്യത്തിന് പരസ്പര വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

'പിഡിപി പാകിസ്ഥാനുമായി ചര്‍ച്ച ആകാമെന്ന് പറയുന്നു. ബിജെപിയുടെ പ്രതിരോധ മന്ത്രി പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പറയുന്നു. ബിജെപി, പിഡിപി അവസരവാദ സഖ്യത്തിന്റെയും, ഇല്ലാത്ത കശ്മീര്‍ നയത്തിന്റെയും പേരില്‍ നമ്മുടെ സൈനികര്‍ രക്തം കൊണ്ട് മറുപടി നല്‍കേണ്ടി വരുന്നു, മോദി ജി സംഭ്രമത്തിലാണ്', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരില്‍ പിഡിപി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നയിക്കുന്ന സഖ്യസര്‍ക്കാരില്‍ ബിജെപി അംഗമാണ്. ജമ്മു ഭീകരാക്രമണം നടന്നതിന് ശേഷവും പാകിസ്ഥാനുമായി ചര്‍ച്ച ആകാമെന്ന നിലപാടാണ് മുഫ്തി മുന്നോട്ട് വെച്ചത്. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാന്‍ ഇത് ആവശ്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

സൈനിക ക്യാംപില്‍ ആറ് സൈനികരെയും, ഒരു സാധാരണക്കാരനെയും കൊലപ്പെടുത്തിയ ഭീകരര്‍ പാകിസ്ഥാനികളാണെന്നും അതിനുള്ള വില അവര്‍ നല്‍കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി രാഹുലിന്റെ ട്വീറ്റ്.




കൂടുതല്‍വാര്‍ത്തകള്‍.