CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 42 Seconds Ago
Breaking Now

വെറും അഭിനേതാവായല്ല ജനങ്ങളെ സേവിച്ച അഭിനേതാവായി മരിക്കണം; ബാങ്ക് അക്കൗണ്ട് വലുതാക്കാനല്ല രാഷ്ട്രീയമെന്നും ഉലകനായകന്‍ കമല്‍ഹാസന്‍

10 ലക്ഷം വിശ്വസ്തരായ പ്രവര്‍ത്തകരും തനിക്ക് പിന്നിലുണ്ടെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കുന്നു.

ജനങ്ങളെ സേവിച്ച അഭിനേതാവായി എന്നും സ്മരിക്കപ്പെടണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് ഉലകനായകന്‍ കമല്‍ഹാസന്‍. ബോസ്റ്റണിലെ തമിഴ് സമൂഹവുമായി തന്റെ പാര്‍ട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ എത്തിയതായിരുന്നു കമല്‍. രാഷ്ട്രീയ ബോക്‌സ് ഓഫീസിലും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് താരം.

തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ കണ്ടതില്‍ നിന്നും എന്ത് വ്യത്യസ്തതയാണ് കമല്‍ഹാസന് നല്‍കാനുള്ളതെന്ന ചോദ്യത്തിന് വിശദമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. 'ഞാന്‍ ഒരു വിശ്വസ്തനായ മനുഷ്യനാണ്, എന്റെ ബാങ്ക് അക്കൗണ്ട് വലുതാക്കണമെന്ന ആഗ്രഹമില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത് വെറും ഒരു അഭിനേതാവായി മരിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്, ജനങ്ങളെ സേവിക്കുന്നതിനിടെ മരിക്കണം', കമല്‍ വ്യക്തമാക്കി.

വോട്ടര്‍മാര്‍ക്ക് പണവും, പ്രഷര്‍ കുക്കറും, ടിവിയും സമ്മാനം നല്‍കിയുള്ള ഏര്‍പ്പാടിന് തന്റെ കൈയില്‍ പണമില്ലെന്ന് കമല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതിഫലം നല്‍കി കാര്യം നേടാന്‍ ഉദ്ദേശവുമില്ല. സര്‍ക്കാരിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനനിരതമായ ഒരു സര്‍ക്കാരിനെ നല്‍കുകയാണ് തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും ഉലകനായകന്‍ വ്യക്തമാക്കി.

ദ്രാവിഡ രാഷ്ട്രീയം കൊടികുത്തിവാഴുന്ന തമിഴ്‌നാട്ടില്‍ ജനങ്ങളെ വിശ്വസിപ്പിക്കാനാണ് ശ്രമം, അവര്‍ തിരിച്ചും വിശ്വസിക്കണം. കഴിഞ്ഞ 37 വര്‍ഷമായി സാമൂഹ്യ സേവന രംഗത്തുണ്ട്. 10 ലക്ഷം വിശ്വസ്തരായ പ്രവര്‍ത്തകരും തനിക്ക് പിന്നിലുണ്ടെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.