CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 6 Seconds Ago
Breaking Now

വാലന്റൈന്‍സ് ദിനം വിവാഹം വേണ്ട ; കാരണമിത് !

വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായ ദമ്പതിമാരില്‍ 37 ശതമാനം പേരും വിവാഹ ബന്ധം വേര്‍പെടുത്തി.

പ്രണയ ദിനമായ ഫെബ്രുവരി 14 വിവാഹം കഴിയ്ക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ അവര്‍ അറിഞ്ഞിരിക്കാന്‍... വാലന്റൈന്‍സ് ഡേ വിവാഹത്തിന് അത്ര യോജിച്ച ദിനമല്ലെന്നാണ് റിപ്പോര്‍ട്ട് .ഫെബ്രുവരി 14ന് നടത്തിയിട്ടുള്ള വിവാഹങ്ങളില്‍ പലതും വിവാഹ മോചനത്തിലാണ് അവസാനിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായ ദമ്പതിമാരില്‍ 37 ശതമാനം പേരും വിവാഹ ബന്ധം വേര്‍പെടുത്തി. കൂടാതെ 45 ശതമാനം പേര്‍ തങ്ങളുടെ വിവാഹ ജീവിതം മൂന്നുവര്‍ഷത്തിന് അപ്പുറം കൊണ്ടുപോകുന്നുമില്ല. 11 ലക്ഷം ഡച്ച് ദമ്പതിമാരില്‍ മെലബണ്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ബന്ധങ്ങളിലെ തീവ്രത കുറവാണ് കാരണമായി കണക്കാക്കുന്നത്.

വാലന്റൈന്‍സ് ദിനം വിവാഹം കഴിക്കുന്നവരില്‍ പലരും പ്രണയ ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരിക്കും. പ്രത്യേക ദിവസം വിവാഹം കഴിക്കുന്ന ദമ്പതിമാര്‍ക്ക് വൈവാഹിക ജീവതത്തോടുള്ള ആസക്തി കുറവായിരിക്കും. ഇതു ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്നും പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.