CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 33 Minutes Ago
Breaking Now

ചെവി വേദന, തൊണ്ട വേദന, പനി എന്നിവയുമായി സ്ത്രീകള്‍ ഈ ഡോക്ടറുടെ അടുത്തെത്തിയാല്‍ പരിശോധന ഒരല്‍പ്പം വ്യത്യസ്തമാകും; 10 ദിവസത്തിനിടെ ലൈംഗിക ആരോപണം ഉന്നയിച്ചത് 5 രോഗികള്‍; ഹൃദയമിടിപ്പ് പരിശോധിക്കാന്‍ അടിവസ്ത്രം നീക്കണമത്രേ!

ജനറല്‍ പ്രാക്ടീസ് അനുവദിച്ചിട്ടുള്ള ഡോക്ടര്‍ പുതിയ ആളായതിനാല്‍ രോഗികള്‍ക്കൊപ്പം 10 മിനിറ്റിന് പകരം 30 മിനിറ്റ് അനുവദിച്ചിരുന്നു

ചെവി വേദന, തൊണ്ട വേദന, കണ്ണിന് പ്രശ്‌നം, എന്തിന് പനി വരെ പിടിപെട്ട് ഈ ഡോക്ടറുടെ അടുത്ത് രോഗികള്‍ എത്തിയാല്‍ പരിശോധന അല്‍പ്പം പ്രശ്‌നം തന്നെയാണ്. സ്ത്രീ രോഗികള്‍ എത്തുമ്പോഴാണ് ഡോ. അമീറുള്‍ ഹഖിന്റെ പരിശോധനകള്‍ക്ക് അടുപ്പം കൂടുന്നതെന്നാണ് ആരോപണം. ബര്‍മിംഗ്ഹാമിലെ ബാല്‍സള്‍ ഹീത്ത് ലേഡിപൂള്‍ റോഡില്‍ നിന്നുമുള്ള 33-കാരനായ ഡോക്ടര്‍ക്കെതിരെയാണ് സ്ത്രീ രോഗികള്‍ പരാതിയുമായി രംഗത്തെത്തിയത്. 10 ദിവസത്തിനിടെ അഞ്ച് വനിതാ രോഗികളാണ് ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ പനി ബാധിച്ച സ്ത്രീക്ക് ഡോക്ടറുടെ കൈക്രിയ നേരിടേണ്ടിയും വന്നു. 

ശാരീരിക പ്രശ്‌നങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിബന്ധനകള്‍ നിലനില്‍ക്കവെയാണ് ഡോ. അമീറുള്‍ തന്റെ രീതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഡഡ്‌ലി പ്രദേശത്തുള്ള സര്‍ജറിയില്‍ പ്രാക്ടീസ് ചെയ്യവെയാണ് ഡോ. ഹഖ് അഞ്ച് പീഡനങ്ങള്‍ നടത്തിയത്. ഡോക്ടര്‍ അനാവശ്യമായി തങ്ങളുടെ ശരീരത്തിലേക്ക് അരക്കെട്ട് ചേര്‍ക്കുന്നതായി എല്ലാ പരാതിക്കാരികള്‍ക്കും അനുഭവപ്പെട്ടതായി പ്രോസിക്യൂട്ടര്‍ ബ്രാഡ്‌ലി ക്യുസി വ്യക്തമാക്കി. ഒരു രോഗിയുടെ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ അടിവസ്ത്രം നീക്കാനും ഇയാള്‍ ആവശ്യപ്പെട്ടത്രേ. ഇതിന് ശേഷം ഇവരെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്. 

ജനറല്‍ പ്രാക്ടീസ് അനുവദിച്ചിട്ടുള്ള ഡോക്ടര്‍ പുതിയ ആളായതിനാല്‍ രോഗികള്‍ക്കൊപ്പം 10 മിനിറ്റിന് പകരം 30 മിനിറ്റ് അനുവദിച്ചിരുന്നു. സ്ത്രീകള്‍ പരാതിപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന് മെഡിക്കല്‍ ബന്ധമില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. നിബന്ധനകള്‍ മറികടന്ന് രോഗികളെ പരിശോധിച്ചത് ഈ കുറ്റങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ള വഴിയൊരുക്കലായിരുന്നു. സ്വന്തം ലൈംഗിക സംതൃപ്തിക്ക് വേണ്ടിയായിരുന്നു ഡോക്ടറുടെ ഈ നടപടി. പോലീസ് രണ്ട് തവണ ഇന്റര്‍വ്യൂ ചെയ്തപ്പോഴും എഴുതി തയ്യാറാക്കിയ സ്‌റ്റേറ്റ്‌മെന്റാണ് ഹഖ് സമര്‍പ്പിച്ചത്. ഇത് ഇയാളുടെ നടപടിയിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഈ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കാര്യം ഹഖ് നിഷേധിച്ചിട്ടില്ല. സംഭവത്തില്‍ വിചാരണ തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.