CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 42 Seconds Ago
Breaking Now

പൊതുജനങ്ങളെ കെട്ടിപ്പുണരുന്ന പതിവ് രാജകുടുംബത്തിലില്ല; പക്ഷെ ഈ മരുമകള്‍ ആ പതിവ് തെറ്റിക്കും; ചാരിറ്റി പ്രവര്‍ത്തകയെ കെട്ടിപ്പിടിച്ച് മെഗാന്‍ മാര്‍ക്കിള്‍; ഹാരിയുടെ വധുവിന്റെ വാക്കുകളാണ് സ്വന്തമായി വീട് പോലുമില്ലാത്ത ഈ സ്ത്രീയുടെ പ്രചോദനം

ഇവര്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു പത്രപ്രവര്‍ത്തകനാണ് വികാരഭരിതയായ മെഗാന്‍ ആലിസിനെ കെട്ടിപ്പുണരുന്ന ചിത്രം ട്വീറ്റ് ചെയ്തത്

പൊതുജനങ്ങളോട് വലിയ സ്‌നേഹമൊക്കെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക്. പക്ഷെ ഒരു കൈ അകലത്തില്‍ നിന്ന് കൊണ്ട് മാത്രമാണ് ഈ സ്‌നേഹപ്രകടനം നടത്താറുള്ളത്. അല്ലാതെ പൊതുജനങ്ങളുമായി സ്‌നേഹം പങ്കിട്ട ഒരാളേയുള്ളൂ, സാക്ഷാല്‍ ഡയാന രാജകുമാരി. നാട്ടുകാരോടുള്ള പരിധി വിട്ടുള്ള അടുപ്പം മൂലം ഡയാനയുടെ രീതികള്‍ കൊട്ടാരത്തിലുള്ളവരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതേ നിലയിലേക്ക് നീങ്ങുകയാണ് ഹാരി രാജകുമാരന്റെ വധു മെഗാന്‍ മാര്‍ക്കിളും. പൊതുജനങ്ങളെ കെട്ടിപ്പിടിക്കുന്ന പതിവില്ലാത്ത രാജകൊട്ടാരത്തില്‍ ഒരു സാധാരണക്കാരിയെ കെട്ടിപ്പുണര്‍ന്നാണ് മെഗാന്‍ തന്റെ മനസ്സ് വ്യക്തമാക്കിയത്.

വീടില്ലാത്തവര്‍ക്കുള്ള സ്‌കോട്ടിഷ് ചാരിറ്റി സോഷ്യല്‍ ബൈറ്റ് സെന്ററിന്റെ സഹ സ്ഥാപക ആലിസ് തോംപ്‌സണെയാണ് എഡിന്‍ബര്‍ഗില്‍ ഹാരിയ്‌ക്കൊപ്പം മെഗാന്‍ സന്ദര്‍ശിച്ചത്. മെഗാന്‍ 2015-ല്‍ യുഎന്‍ വനിതാ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം തന്നെ ആഴത്തില്‍ സ്വാധീനിച്ചതായി ആലിസ് വ്യക്തമാക്കി. ചെറുപ്പകാലം മുതല്‍ സ്ത്രീയെ അടുക്കളയുടെ പ്രതിനിധിയായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് തന്നെ ചൊടിപ്പിച്ചിരുന്നതായി മെഗാന്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ആലിസിന്റെ പ്രശംസാ വാക്കുകള്‍ കേട്ട ശേഷമാണ് മെഗാന്‍ ഇവരെ കെട്ടിപ്പുണര്‍ന്നത്. 

ഇവര്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു പത്രപ്രവര്‍ത്തകനാണ് വികാരഭരിതയായ മെഗാന്‍ ആലിസിനെ കെട്ടിപ്പുണരുന്ന ചിത്രം ട്വീറ്റ് ചെയ്തത്. തടിച്ചുകൂടിയ ആളുകള്‍ ഒരു നിമിഷം ഇതുകണ്ട് അമ്പരന്നു. തണുപ്പേറിയ കാലാവസ്ഥയിലും തങ്ങളെ കാണാനായി ഒത്തുകൂടിയ ജനങ്ങളോട് മെഗാന്‍ നന്ദി പറഞ്ഞു. എഡിന്‍ബര്‍ഗിലെ ആദ്യ ഔദ്യോഗിക പരിപാടിയില്‍ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജനും പങ്കെടുത്തു. ഹാരിയും മെഗാനും യൂത്ത് ഗ്രൂപ്പുകളും, ചാരിറ്റികളുമായും സംസാരിക്കവെ സ്റ്റര്‍ജന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. 

സാധാരണക്കാരിയായി സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ തയ്യാറായ ഡയാന രാജകുമാരിയുടെ മുരുമകള്‍ രാജകുടുംബത്തിന്റെ ആചാരങ്ങള്‍ തെറ്റിച്ച് കൊണ്ടാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. എന്നാല്‍ പഴയ കടുംപിടുത്തം രാജകുടുംബം ഉപേക്ഷിച്ചത് കൊണ്ട് തന്നെയാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന മെഗാനെ ഹാരിയുടെ ജീവിതത്തിലേക്ക് അടുപ്പിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.